---
title: "മമ്പറം ഹയർസെക്കണ്ടറി സ്കൂൾ റിട്ട. സ്റ്റാഫ് അസോസിയേഷൻ ജനറൽ ബോഡിയോഗം നടന്നു. "
english_title: "Mambaram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125439/mambaram"
published_at: "2023-06-27T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649aa62305079_IMG-20230627-WA0049.jpg"
keywords: []
---

# മമ്പറം ഹയർസെക്കണ്ടറി സ്കൂൾ റിട്ട. സ്റ്റാഫ് അസോസിയേഷൻ ജനറൽ ബോഡിയോഗം നടന്നു. 

> **Lead Summary:** **കൂത്ത്പറമ്പ്**: മമ്പറം ഹയർസെക്കണ്ടറി സ്കൂൾ റിട്ട. സ്റ്റാഫ് അസോസിയേഷൻ ജനറൽ ബോഡിയോഗം നടന്നു. കൂത്തുപറമ്പ് ലയൺസ് ഹാളിൽ നടന്ന ജനറൽബോഡിയോഗം അഡ്വക്കേറ്റ് പി കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കൂത്ത്പറമ്പ്**: മമ്പറം ഹയർസെക്കണ്ടറി സ്കൂൾ റിട്ട. സ്റ്റാഫ് അസോസിയേഷൻ ജനറൽ ബോഡിയോഗം നടന്നു. കൂത്തുപറമ്പ് ലയൺസ് ഹാളിൽ നടന്ന ജനറൽബോഡിയോഗം അഡ്വക്കേറ്റ് പി കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

വികെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. സി വി ദിനേശ് ബാബു, സി വി തിലക് രാജ്, കെ രവീന്ദ്രൻ , സി. ചന്ദ്രൻ , എസ് കെ വിനയൻ , ടി രമണി, വി സഹദേവൻ തുടങ്ങിയവർ സംസാരിച്ചു. മമ്പറം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഈ വർഷം വിരമിച്ച അധ്യാപകരെ ചടങ്ങിൽ വച്ച് സംഘടനയിലേക്ക് സ്വാഗതം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125439/mambaram)