---
title: "ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ  ക്രിക്കറ്റ് ടൂർണ്ണമെന്റും  ഉന്നത വിജയം നേടിയവർക്ക് അനുമോദനവും നടന്നു"
english_title: "Dyfi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125441/dyfi"
published_at: "2023-06-27T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649aa85189e3a_IMG-20230627-WA0151.jpg"
keywords: []
---

# ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ  ക്രിക്കറ്റ് ടൂർണ്ണമെന്റും  ഉന്നത വിജയം നേടിയവർക്ക് അനുമോദനവും നടന്നു

> **Lead Summary:** **ചെറുപുഴ**: ഡി വൈ എഫ് ഐ യൂണിറ്റ് തട്ടുമ്മൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കൗണ്ടി ക്രിക്കറ്റ് ടൂർണ്ണമെന്റും എസ് എസ് എൽ സി,പ്ലസ് ടു വിജയികൾക്ക് അനുമോദനവും നടന്നു.ഡി വൈ എഫ് ഐ പെരിങ്ങോം ബ്ലോക്ക് ട്രഷറർ അരുൺ പ്രേം ഉദ്ഘാടനം ചെയ്തു.

## Article Content

**ചെറുപുഴ**: ഡി വൈ എഫ് ഐ യൂണിറ്റ് തട്ടുമ്മൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കൗണ്ടി ക്രിക്കറ്റ് ടൂർണ്ണമെന്റും എസ് എസ് എൽ സി,പ്ലസ് ടു വിജയികൾക്ക് അനുമോദനവും നടന്നു.ഡി വൈ എഫ് ഐ പെരിങ്ങോം ബ്ലോക്ക് ട്രഷറർ അരുൺ പ്രേം ഉദ്ഘാടനം ചെയ്തു.

തട്ടുമ്മൽ യൂണിറ്റ് പ്രസിഡന്റ് അനുപമ സി അദ്ധ്യക്ഷയായി. ക്രിക്കറ്റ് ടുർണമെന്റിൽ എന്റാഗിനെസ്‌റ്റ് ബംഗളുരു ഒന്നാം സ്ഥാനവും വിവാ സ്പോർട്ടിങ് ചെറുപുഴ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ചെറുപുഴ മേഖല പ്രസിഡന്റ് രാജേഷ് കൊല്ലാട വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.

ചെറുപുഴ മേഖല വൈസ് പ്രസിഡന്റ് സജിത്ത് തട്ടുമ്മൽ, ചെറുപുഴ മേഖല സെക്രട്ടറി ഉദയൻ,സി പി ഐ എം   ചെറുപുഴ ലോക്കൽ കമ്മിറ്റി അംഗം ശ്രീജ എം. സി പി ഐ എം തട്ടുമ്മൽ ബ്രാഞ്ച് സെക്രട്ടറി വി.വി. കണ്ണൻ, അനുശ്രീ എം, മഞ്ജിമ മനോജ്, ആകർഷ്. കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125441/dyfi)