---
title: "മാലൂർ പഞ്ചായത്ത് ഓവർസിയറെ കാറിലെത്തിയ ഗുണ്ടാസംഘം ആക്രമിച്ചു"
english_title: "Malur panchayat "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125471/malur-panchayat"
published_at: "2023-06-27T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ac79c8dee7_IMG-20230627-WA0019.jpg"
keywords: []
---

# മാലൂർ പഞ്ചായത്ത് ഓവർസിയറെ കാറിലെത്തിയ ഗുണ്ടാസംഘം ആക്രമിച്ചു

> **Lead Summary:** **തലശ്ശേരി:** ഓഫിസിലേക്കുള്ള വഴിയിൽ മാലൂർ പഞ്ചായത്ത് ഓവർസിയറെ കാറിലെത്തിയ ഗുണ്ടാസംഘം ആക്രമിച്ചു - പാനൂർ കൂറാറ സ്വദേശി ചേറോളി വീട്ടിൽ സി.കെ.രഞ്ജിത്ത് കുമാറാണ് ആക്രമിക്കപ്പെട്ടത്.

## Article Content

**തലശ്ശേരി:** ഓഫിസിലേക്കുള്ള വഴിയിൽ മാലൂർ പഞ്ചായത്ത് ഓവർസിയറെ കാറിലെത്തിയ ഗുണ്ടാസംഘം ആക്രമിച്ചു - പാനൂർ കൂറാറ സ്വദേശി ചേറോളി വീട്ടിൽ സി.കെ.രഞ്ജിത്ത് കുമാറാണ് ആക്രമിക്കപ്പെട്ടത്.

കഴുത്തിനും മുഖത്തും നെഞ്ചിലും അടിയേറ്റ പരിക്കുകളോടെ ഇദ്ദേഹം തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

പരാതിയെ തുടർന്ന് വിവിധ വകുപ്പുകൾ ചേർത്ത് പോലിസ് കേസെടുത്തു. ശിവപുരം കെ.പി.കെ.നഗറിലുള്ള ഗ്രാമ പഞ്ചായത്ത് ഓഫീസിന് വിളിപ്പാടകലെ വച്ചാണ് കഴിഞ്ഞ ദിവസം രാവിലെ രഞ്ജിത്ത് കുമാർ കൈയ്യേറ്റത്തിനിരയായത്.

വെള്ളകാറിലെത്തിയ മൂന്നംഗ സംഘത്തിലെ രണ്ട് പേരാണ് വഴി തടഞ്ഞ് തല്ലിയതത്രെ. ആരോ ഏൽപിച്ച സംഘമാണ് തല്ലിയതെന്നും നല്ല പരിശീലനം ലഭിച്ചവരാണ് ആക്രമിച്ചതെന്നും രഞ്ജിത്ത് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125471/malur-panchayat)