---
title: "ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേർസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സമര സന്ദേശ ജാഥയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി"
english_title: "Electricity employees and engineers association "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125474/electricity-employees-and-engineers-association"
published_at: "2023-06-27T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649acabb4ebf4_IMG-20230627-WA0020.jpg"
keywords: []
---

# ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേർസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സമര സന്ദേശ ജാഥയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി

> **Lead Summary:**  **തളിപ്പറമ്പ്**: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാഷ്ണൽ കോ ഓർഡിനേഷൻ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന സമര സന്ദേശ ജാഥയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി.

## Article Content

 **തളിപ്പറമ്പ്**: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാഷ്ണൽ കോ ഓർഡിനേഷൻ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന സമര സന്ദേശ ജാഥയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി.

 കേന്ദ്ര സർക്കാർ തിട്ടൂരമനുസരിച്ച് ടോട്ടെക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ നടപ്പിലാക്കരുത്, കെ എസ് ഇ ബി റവന്യൂ വിഭാഗത്തിനെ പുറംകരാർ വത്കരണത്തിലേക്കും സ്വകാര്യവത്കരണത്തിലേക്കും തള്ളിവിടുന്ന ടൊട്ടേക്സ് മാതൃക ഉപേക്ഷിക്കുക, സ്മാർട്ട് മീറ്റർ പൊതുമേഖലയിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമര സന്ദേശ ജാഥ സംഘടിപ്പിക്കുന്നത്.

തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന സ്വീകരണത്തിൽ ജാഥാ ലീഡർ കെ രഘുനാഥൻ, ടി പി സൂരജ് , എ രാധാകൃഷ്ണൻ ,എം ചന്ദ്രൻ , തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125474/electricity-employees-and-engineers-association)