---
title: "ബലി പെരുന്നാൾ: കേരളത്തിലെ കേന്ദ്ര സര്‍ക്കാ‌ർ ഓഫീസുകള്‍ക്ക് അവധി 29ന്; 28ന് നിയന്ത്രിത അവധി"
english_title: "Feast of Sacrifice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125495/feast-of-sacrifice"
published_at: "2023-06-27T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ae31c51c2f_download_-_2023-06-27T115733.222.jpeg"
keywords: []
---

# ബലി പെരുന്നാൾ: കേരളത്തിലെ കേന്ദ്ര സര്‍ക്കാ‌ർ ഓഫീസുകള്‍ക്ക് അവധി 29ന്; 28ന് നിയന്ത്രിത അവധി

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കുള്ള ബക്രീദ് അവധി ജൂൺ 29 നാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി അറിയിച്ചു. ജൂൺ 28 നിയന്ത്രിത അവധിയായിരിക്കുമെന്നും അധികൃതര്‍ വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കുള്ള ബക്രീദ് അവധി ജൂൺ 29 നാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി അറിയിച്ചു. ജൂൺ 28 നിയന്ത്രിത അവധിയായിരിക്കുമെന്നും അധികൃതര്‍ വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ ജൂൺ 28നും 29നും അവധി നിശ്ചയിച്ചതിന്‍റെ അടിസ്ഥാനത്തിലാണിത്. നേരത്തെ, കേരളത്തില്‍ പെരുന്നാൾ അവധി രണ്ട് ദിവസമായിരിക്കുമെന്ന് അറിയിപ്പ് വന്നിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125495/feast-of-sacrifice)