---
title: "തെരുവുനായ ശല്യം: സംസ്ഥാനത്ത് 107 ഹോട്ട് സ്‌പോട്ടുകള്‍, വാക്‌സിനേഷന്‍ ഊര്‍ജിതമാക്കും-മന്ത്രി"
english_title: "Street nuisance: 107 hot spots in the state, vaccination will be intensified - Minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125507/street-nuisance-107-hot-spots-in-the-state-vaccination-will-be-intensified-minister"
published_at: "2023-06-27T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649aec510f60e_hjb_k.mlk.jpg"
keywords: []
---

# തെരുവുനായ ശല്യം: സംസ്ഥാനത്ത് 107 ഹോട്ട് സ്‌പോട്ടുകള്‍, വാക്‌സിനേഷന്‍ ഊര്‍ജിതമാക്കും-മന്ത്രി

> **Lead Summary:** **തിരുവനന്തപുരം:** മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ 170 ഹോട്ട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മൃഗക്ഷേമ വകുപ്പ് മന്ത്രി ചിഞ്ചുറാണി. അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടി മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ തലങ്ങളില്‍ ആനിമല്‍ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാനുള്ള ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.

## Article Content

**തിരുവനന്തപുരം:** മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ 170 ഹോട്ട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മൃഗക്ഷേമ വകുപ്പ് മന്ത്രി ചിഞ്ചുറാണി. അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടി മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ തലങ്ങളില്‍ ആനിമല്‍ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാനുള്ള ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.

തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 2023 നവംബര്‍ മുതല്‍ സംസ്ഥാനത്ത് പെറ്റ് ഷോപ്പ് റൂള്‍, ഡോഗ് ബ്രീഡിങ് റൂള്‍ എന്നിവ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിന് പുറമെ വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ്, പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് എന്നിവ നിര്‍ബന്ധിതമാക്കുമെന്നും അവർ വ്യക്തമാക്കി. സംസ്ഥാനത്താകെ 18852 തെരുവ് നായ്ക്കളെ വന്ധ്യംകരിച്ചിട്ടുണ്ട്. 33363 തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ വാക്‌സിന്‍ നല്‍കി. ഇതിന് പുറമെ 4.7 ലക്ഷം വളര്‍ത്തു നായകൾക്ക് വാക്‌സിന്‍ നല്‍കിയതായി മന്ത്രി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125507/street-nuisance-107-hot-spots-in-the-state-vaccination-will-be-intensified-minister)