---
title: "അധികവരുമാനം കണ്ടെത്തുന്നതിന്  ജിഎസ്ടി സ്ലാബുകൾ ഉയർത്തിയേക്കും"
english_title: "GST will Increase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12551/gst-will-increase"
published_at: "2021-11-24T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619e0cd479841_images - 2021-11-24T152834.823.jpeg"
keywords: []
---

# അധികവരുമാനം കണ്ടെത്തുന്നതിന്  ജിഎസ്ടി സ്ലാബുകൾ ഉയർത്തിയേക്കും

> **Lead Summary:** **ന്യൂഡൽഹി**: അധികവരുമാനം കണ്ടെത്തുന്നതിന് ചരക്ക് സേവന നികുതി (ജിഎസ്ടി)സ്ലാബുകൾ പരിഷ്കരിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു.വർഷത്തിൽ മൂന്നു ലക്ഷം കോടി രൂപയെങ്കിലും അധികമായി കണ്ടെത്തുകയാണ് ലക്ഷ്യം.

## Article Content

**ന്യൂഡൽഹി**: അധികവരുമാനം കണ്ടെത്തുന്നതിന് ചരക്ക് സേവന നികുതി (ജിഎസ്ടി)സ്ലാബുകൾ പരിഷ്കരിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു.വർഷത്തിൽ മൂന്നു ലക്ഷം കോടി രൂപയെങ്കിലും അധികമായി കണ്ടെത്തുകയാണ് ലക്ഷ്യം.

നിലവുലുള്ള അഞ്ച് ശതമാനത്തിന്റെ സ്ലാബ് ഏഴ് ശതമാനമായും 18ശതമാനത്തിന്റേത് 20ശതമാനമായും ഉയർത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.

ജിഎസ്ടി കൗൺസിൽ രൂപീകരിച്ച സംസ്ഥാന മന്ത്രിമാരുടെ സമിതിയാണ് ഇതിന്റെ സാധ്യത വിലയിരുത്തുക. അധികവരുമാനം സംസ്ഥാനങ്ങളും കേന്ദ്രവും തുല്യമായി പങ്കിടുമെന്നാണ് റിപ്പോർട്ടുകൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12551/gst-will-increase)