---
title: "ഏലപ്പീടികയിൽ പണിത വഴിയോര വിശ്രമകേന്ദ്രത്തിൻ്റെ ഉൽഘാടനം ; പി.പി.ദിവ്യ ഫ്ലാഗ് ഓഫ് ചെയ്ത് ഉൽഘാടനം ചെയ്തു."
english_title: "Kannur District Panchayat President PP Divya flagged off the roadside rest center built at Elapeetika. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125519/kannur-district-panchayat-president-pp-divya-flagged-off-the-roadside-rest-center-built-at-elapeetika"
published_at: "2023-06-27T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649afae89adc8_flag_off_elapidika.jpg"
keywords: []
---

# ഏലപ്പീടികയിൽ പണിത വഴിയോര വിശ്രമകേന്ദ്രത്തിൻ്റെ ഉൽഘാടനം ; പി.പി.ദിവ്യ ഫ്ലാഗ് ഓഫ് ചെയ്ത് ഉൽഘാടനം ചെയ്തു.

> **Lead Summary:** **കണിച്ചാർ: **കണിച്ചാർ ഗ്രാമപഞ്ചായത്തിൻ്റെ 2022-23 വാർഷീ പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴാം വാർഡ് ഏലപ്പീടികയിൽ പണിത വഴിയോര വിശ്രമകേന്ദ്രത്തിൻ്റെ ഉൽഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഫ്ലാഗ് ഓഫ് ചെയ്ത് ഉൽഘാടനം ചെയ്തു. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ അദ്ധ്യക്ഷ വഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരൻ വഴിയോര വിശ്രമകേന്ദ്രത്തിന് സ്ഥലം വിട്ട് നൽകിയ,ത്രേസ്യാമ്മ വട്ടപ്പറമ്പിൽ, ആലീസ് താണുവേലിൽ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ വിഷ്ണു ബി.വി, കോൺട്രാക്ടർ ആഷിഖ് മാമു - മരിയ ഗ്രൂപ്പ് കണ്ണൂർ എന്നിവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉപഹാരങ്ങൾ നൽകി.വാർഡ് മെമ്പർ ജിമ്മി അബ്രാഹം സ്വാഗതം പറഞ്ഞു. AEവിഷ്ണു റിപ്പോർട്ട് അവതരിപ്പിച്ചു.കണ്ണൂർ ജില്ലാ പഞ്ചായത്ത് എക്സിക്യുട്ടീവ് എഞ്ചിനീയർ ജാൻസി.സി.എം മുഖ്യാതിഥിയായിരുന്നു. കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാൻ്റി തോമസ്, സ്റ്റാൻ്റിംങ്ങ് കമ്മിറ്റി അംഗങ്ങളായ തോമസ് വടശ്ശേരി, ജോജൻ എടത്താഴെ, ലിസമ്മ മംഗലത്തിൽ പ്രസംഗിച്ചു.പഞ്ചായത്ത്അസിസ്റ്റൻ്റ് സെക്രട്ടറി ബാലകൃഷ്ണൻ നന്ദി പറഞ്ഞു

## Article Content

**കണിച്ചാർ: **കണിച്ചാർ ഗ്രാമപഞ്ചായത്തിൻ്റെ 2022-23 വാർഷീ പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴാം വാർഡ് ഏലപ്പീടികയിൽ പണിത വഴിയോര വിശ്രമകേന്ദ്രത്തിൻ്റെ ഉൽഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഫ്ലാഗ് ഓഫ് ചെയ്ത് ഉൽഘാടനം ചെയ്തു. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ അദ്ധ്യക്ഷ വഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരൻ വഴിയോര വിശ്രമകേന്ദ്രത്തിന് സ്ഥലം വിട്ട് നൽകിയ,ത്രേസ്യാമ്മ വട്ടപ്പറമ്പിൽ, ആലീസ് താണുവേലിൽ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ വിഷ്ണു ബി.വി, കോൺട്രാക്ടർ ആഷിഖ് മാമു - മരിയ ഗ്രൂപ്പ് കണ്ണൂർ എന്നിവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉപഹാരങ്ങൾ നൽകി.വാർഡ് മെമ്പർ ജിമ്മി അബ്രാഹം സ്വാഗതം പറഞ്ഞു. AEവിഷ്ണു റിപ്പോർട്ട് അവതരിപ്പിച്ചു.കണ്ണൂർ ജില്ലാ പഞ്ചായത്ത് എക്സിക്യുട്ടീവ് എഞ്ചിനീയർ ജാൻസി.സി.എം മുഖ്യാതിഥിയായിരുന്നു. കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാൻ്റി തോമസ്, സ്റ്റാൻ്റിംങ്ങ് കമ്മിറ്റി അംഗങ്ങളായ തോമസ് വടശ്ശേരി, ജോജൻ എടത്താഴെ, ലിസമ്മ മംഗലത്തിൽ പ്രസംഗിച്ചു.പഞ്ചായത്ത്അസിസ്റ്റൻ്റ് സെക്രട്ടറി ബാലകൃഷ്ണൻ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125519/kannur-district-panchayat-president-pp-divya-flagged-off-the-roadside-rest-center-built-at-elapeetika)