---
title: "6 ട്രെയിനുകളിൽ കൂടി ജനറൽ കംപാർട്മെന്റ് അനുവദിച്ച് റെയിൽവേ"
english_title: "General compartment in 6 more trains "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12553/general-compartment-in-6-more-trains"
published_at: "2021-11-24T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619e0e264703b_images - 2021-11-23T101204.444.jpeg"
keywords: []
---

# 6 ട്രെയിനുകളിൽ കൂടി ജനറൽ കംപാർട്മെന്റ് അനുവദിച്ച് റെയിൽവേ

> **Lead Summary:** **കണ്ണൂർ : **മലബാറിൽ നിന്നും ഓടുന്ന 6 ട്രെയിനുകളിൽ കൂടി ജനറൽ കംപാർട്മെന്റ് അനുവദിച്ച് റെയിൽവേ.സ്പെഷൽ ട്രെയിൻ എന്ന പേരും നമ്പറും മാറ്റി ട്രെയിനുകൾ പഴയ പടി ആക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി. 25 മുതൽ ഈ സൗകര്യം യാത്രക്കാർക്ക് ലഭ്യമാക്കാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്.

## Article Content

**കണ്ണൂർ : **മലബാറിൽ നിന്നും ഓടുന്ന 6 ട്രെയിനുകളിൽ കൂടി ജനറൽ കംപാർട്മെന്റ് അനുവദിച്ച് റെയിൽവേ.സ്പെഷൽ ട്രെയിൻ എന്ന പേരും നമ്പറും മാറ്റി ട്രെയിനുകൾ പഴയ പടി ആക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി. 25 മുതൽ ഈ സൗകര്യം യാത്രക്കാർക്ക് ലഭ്യമാക്കാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്.

മ൦ഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്കും അവിടെന്ന് തിരിച്ചും ഉളള ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റിലും മംഗളൂരുവിൽ നിന്ന് നാഗർകോവിലിലേക്കും അവിടെ നിന്നും തിരിച്ചും ഉളള ഏറനാട് എക്സ്പ്രസിലും 6 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും മംഗളൂരുവിൽ നിന്ന് നാഗർകോവിലിലേക്കും അവിടെ നിന്ന് തിരിച്ചുളള പരശുറാം എക്സ്പ്രസിൽ 2 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും 4 സെക്കൻഡ് ക്ലാസ് സിറ്റിങ് ചെയർ കാറുകളും ആണ് അനുവദിച്ചത്.

നേരത്തേ ഇതുവഴിയുള്ള 6 ട്രെയിൻ സർവ്വീസുകളിൽ ജനറൽ കംപാർട്മെന്റുകൾ അനുവദിച്ചിരുന്നു. ഇത് കൂടാതെ കണ്ണൂർ – ഷൊർണൂർ മെമുവും സർവീസ് നടത്തുന്നുണ്ട്. ഇതോടെ മലപ്പുറം ജില്ലയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കും ഷൊർണൂർ ഭാഗത്തേക്കും രാവിലെയും വൈകിട്ടും ആയി ഉളള യാത്രകൾ യാത്രക്കാർക്ക് കൂടുതൽ എളുപ്പമാകും എന്നാണ് കരുതപ്പെടുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12553/general-compartment-in-6-more-trains)