---
title: "മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാക്കൾ പിടിയിൽ "
english_title: "MDMA "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125651/mdma"
published_at: "2023-06-28T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649bd9df235cc_Picsart_23-06-28_12-27-03-618.jpg"
keywords: []
---

# മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാക്കൾ പിടിയിൽ 

> **Lead Summary:**  **വൈത്തിരി**: ലക്കിടിയിലെ സ്വകാര്യ ഹോംസ്റ്റേയില്‍ നിന്നും എംഡിഎംഎയുമായി വയനാട്,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഒമ്പത് യുവാക്കളെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

 **വൈത്തിരി**: ലക്കിടിയിലെ സ്വകാര്യ ഹോംസ്റ്റേയില്‍ നിന്നും എംഡിഎംഎയുമായി വയനാട്,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഒമ്പത് യുവാക്കളെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു.

കല്‍പ്പറ്റ വട്ടക്കാരി വീട്ടില്‍ മിന്‍ഹാജ് (30) ,കൂളിവയല്‍ കരിമ്പനക്കല്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (23) , കൊടുവള്ളി വാവാട് കതിരോട്ടില്‍ വീട്ടില്‍ റമീസ് (23) , താമരശ്ശേരി അമ്പായത്തോട് പുല്ലുമല വീട്ടില്‍ മിര്‍ഷാദ് (28) , താമരശ്ശേരി പരപ്പന്‍പൊയില്‍ മേത്തല്‍തൊടുകയില്‍ വീട്ടില്‍ ഇക്ബാല്‍ (24), കൊടുവള്ളി അവിലോര അരീക്കര വീട്ടില്‍ സുബൈര്‍ (39) താമരശ്ശേരി കോരങ്ങാട് വീട്ടില്‍ മുഹമ്മദ് ഹിഷാം (23), തലശ്ശേരി സൈദാര്‍പള്ളി എ പി വീട്ടില്‍ അഫീല്‍ ഇബ്രാഹിം (34) ,തലശ്ശേരി ചൊക്ലി മാസ് വീട്ടില്‍ ഷെസില്‍ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 10.20 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്. വൈത്തിരി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125651/mdma)