---
title: "തൊണ്ടിയിൽ സെന്റ് ജോൺസിൽ വിദ്യാരംഗം ഉദ്ഘാടനം നടത്തി"
english_title: "Thondiyil "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125661/thondiyil"
published_at: "2023-06-28T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649bde9ac00ec_Screenshot_2023-06-28-12-40-33-38_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തൊണ്ടിയിൽ സെന്റ് ജോൺസിൽ വിദ്യാരംഗം ഉദ്ഘാടനം നടത്തി

> **Lead Summary:** **തൊണ്ടിയിൽ** : തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും ദേശീയ അവാർഡ് ജേതാവുമായ ജീജേഷ് കൊറ്റാളി നിർവഹിച്ചു.

## Article Content

**തൊണ്ടിയിൽ** : തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും ദേശീയ അവാർഡ് ജേതാവുമായ ജീജേഷ് കൊറ്റാളി നിർവഹിച്ചു.

അസിസ്റ്റൻറ് മാനേജർ ജെറിൽ പന്തല്ലൂർ പറമ്പിൽ അധ്യക്ഷനായി. പ്രധാന അധ്യാപകൻ സോജൻ വർഗീസ്, സ്കൂൾ സ്റ്റാഫ് സെക്രട്ടറി നിനു ജോസഫ് അധ്യാപകരായ ജിൻസി ജോസ് , സിൽജ കെ . തുടങ്ങിയവർ സംസാരിച്ചു. വിവിധ ക്ലബ്ബുകളുടെ ക്ലബ്ബ് കൺവീനർമാരുടെ നേതൃത്വത്തിൽ കുട്ടികളുടെ കലാപരിപാടികളും നടന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125661/thondiyil)