---
title: "'ആസാദി കാ അമൃത്': ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനി തളിപ്പറമ്പ് പട്ടുവത്തെ ടി.ഗോപാലന്‍ നമ്പ്യാരെ ആദരിച്ചു"
english_title: "T. Gopalan Nambiar honored Indian freedom fighter Taliparam Pattuva"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125693/t-gopalan-nambiar-honored-indian-freedom-fighter-taliparam-pattuva"
published_at: "2023-06-28T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649bf774e6e88_Screenshot_20230628-142924_WhatsApp.jpg"
keywords: []
---

# 'ആസാദി കാ അമൃത്': ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനി തളിപ്പറമ്പ് പട്ടുവത്തെ ടി.ഗോപാലന്‍ നമ്പ്യാരെ ആദരിച്ചു

> **Lead Summary:** സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോത്തിന്റെ ഭാഗമായി നടക്കുന്ന 'ആസാദി കാ അമൃത്' മഹോത്സവിനോടനുബന്ധിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനി തളിപ്പറമ്പ് പട്ടുവത്തെ ടി.ഗോപാലന്‍ നമ്പ്യാരെ ആദരിച്ചു.എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

## Article Content

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോത്തിന്റെ ഭാഗമായി നടക്കുന്ന 'ആസാദി കാ അമൃത്' മഹോത്സവിനോടനുബന്ധിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനി തളിപ്പറമ്പ് പട്ടുവത്തെ ടി.ഗോപാലന്‍ നമ്പ്യാരെ ആദരിച്ചു.എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

 98-ാം വയസിലാണ് സ്വാതന്ത്ര്യ സമര സേനാനിയായ ടി.ഗോപാലന്‍ നമ്പ്യാര്‍ക്ക് ജില്ലാ ഭരണകൂടം ആദരവ് നൽകിയത്. 1946 ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യ സമരം ശക്തമാക്കുന്നതിനിടയില്‍ ബോംബെ ലയണ്‍ ഗെയ്റ്റില്‍ നടന്ന നേവല്‍ സമരത്തില്‍ അന്ന് കപ്പലിൽ നേവി ഉദ്യോഗസ്ഥനായ ഗോപാലന്‍ നമ്പ്യാരും പങ്കെടുത്തിരുന്നു.

ഇതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ ഗോപാലന്‍ നമ്പ്യാര്‍ ഉൾപ്പെടെയുള്ളവരെ പിരിച്ചു വിട്ടു. പിന്നീട് നാട്ടിലെത്തിയ ഗോപാലന്‍ നമ്പ്യാര്‍ ടി.ടി.സി പഠനം പൂര്‍ത്തിയാക്കി മുതുകുട എല്‍.പി. സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്തു.എ.ഡി .എം .കെ.കെ ദിവാകരൻ അധ്യക്ഷത വഹിച്ചു. ആർ.ഡി.ഒ ഇ പി മേഴ്സി, താഹസിൽദാർ പി.സജീവൻ, ആനക്കീൽ ചന്ദ്രൻ, വി.വി രാജൻ, ജ്യോത്സന, കെ ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125693/t-gopalan-nambiar-honored-indian-freedom-fighter-taliparam-pattuva)