---
title: "ചിറ്റാരിപ്പറമ്പ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കർശന പരിശോധനയുമായി ബോംബ് സ്ക്വാഡ്"
english_title: "Chittariparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125705/chittariparamba"
published_at: "2023-06-28T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649bffd2a3a2c_Screenshot_2023-06-28-15-04-12-43_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ചിറ്റാരിപ്പറമ്പ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കർശന പരിശോധനയുമായി ബോംബ് സ്ക്വാഡ്

> **Lead Summary:** **ചിറ്റാരിപ്പറമ്പ**: പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കർശന പരിശോധനയുമായി ബോംബ് സ്ക്വാഡ്. കണ്ണവം, തൊടീക്കളം, വട്ടോളി ഭാഗങ്ങളിലാണ് വ്യാപക പരിശോധന നടത്തിയത്. കണ്ണവം പോലീസ്, കണ്ണൂർ സിറ്റി പോലീസ് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

## Article Content

**ചിറ്റാരിപ്പറമ്പ**: പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കർശന പരിശോധനയുമായി ബോംബ് സ്ക്വാഡ്. കണ്ണവം, തൊടീക്കളം, വട്ടോളി ഭാഗങ്ങളിലാണ് വ്യാപക പരിശോധന നടത്തിയത്. കണ്ണവം പോലീസ്, കണ്ണൂർ സിറ്റി പോലീസ് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

രഹസ്യ വിവരത്തെ തുടർന്നായിരുന്നു പ്രത്യേക സംഘത്തിന്റെ പരിശോധന. കണ്ണവം എസ്.ഐ.പി.വി. പ്രമോദ്, ബോംബ് സ്ക്വാഡ് എസ്.ഐ.സി. അശോകൻ , കെ.സജീഷ്, കെ. ലിനേഷ് കെ. സുധീഷ് , സരീഷ് കല്ലൻ, എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്. എക്സ്പോസീവ് സ്ലിപ്പർ ചേതകം പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. അതേസമയം ആയുധങ്ങളോ, സ്പോടക വസ്തുക്കളോ ഒന്നും തന്നെ അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125705/chittariparamba)