---
title: "കൈതോലപ്പായയിലെ പണംകടത്ത്: ശക്തിധരനെ അവിശ്വസിക്കേണ്ടതില്ല - സുധാകരൻ "
english_title: "K Sudhakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125729/k-sudhakaran"
published_at: "2023-06-28T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c197ec5aa6_Screenshot_2023-06-28-16-53-17-70_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കൈതോലപ്പായയിലെ പണംകടത്ത്: ശക്തിധരനെ അവിശ്വസിക്കേണ്ടതില്ല - സുധാകരൻ 

> **Lead Summary:** കൈതോലപ്പായയിൽ കോടികൾ കടത്തിയതിനെപ്പറ്റി ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ശക്തിധരൻ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. തെളിവ് സഹിതമാണ് അദ്ദേഹം വിഷയം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശക്തിധരന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ ഇവിടുത്തെ പോലീസ് തയ്യാറാകുമോ എന്നും സുധാകരൻ ചോദിച്ചു.

## Article Content

കൈതോലപ്പായയിൽ കോടികൾ കടത്തിയതിനെപ്പറ്റി ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ശക്തിധരൻ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. തെളിവ് സഹിതമാണ് അദ്ദേഹം വിഷയം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശക്തിധരന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ ഇവിടുത്തെ പോലീസ് തയ്യാറാകുമോ എന്നും സുധാകരൻ ചോദിച്ചു.

കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പയ്യനെ ഭീഷണിപ്പെടുത്തി തനിക്കെതിരെ പറയിപ്പിച്ച 10 ലക്ഷം രൂപയുടെ കേസ് വിജിലൻസ് അന്വേഷിക്കുന്നുണ്ടെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. 1500 കോടി രൂപയുടെ എസ്റ്റേറ്റ് സ്വന്തമാക്കിയെന്ന് സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ ആരോപണം നിലവിലുണ്ട്. ഈ ആരോപണങ്ങളെല്ലാം എന്തുകൊണ്ടാണ് അന്വേഷിക്കാത്തത്. ഈ അന്വേഷങ്ങളോടെല്ലാം മുഖം തിരിക്കുന്ന വ്യക്തികൾ മറ്റുള്ളവരുടെ നിസാരമായ കാര്യങ്ങൾ എടുത്തുവച്ച് കള്ളസാക്ഷികളെ വച്ചുകൊണ്ട് ഓരോന്നു ചെയ്യുന്നവനരായി സംസ്ഥാനത്തെ ഭരണസംവിധാനം തരംതാഴ്ന്നിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രശാന്ത് ബാബു ലോക കള്ളനാണ്. ഇയാൾക്കെതിരെ നിരവധി ആരോപണങ്ങൾ നിലവിലുണ്ട്. തന്നെ പറ്റിച്ച് സി.പി.എമ്മിന് വധിക്കാൻ ഒറ്റുകൊടുത്ത വ്യക്തിയാണ് പ്രശാന്ത് ബാബു. ഇയാളെ ബാങ്കിൽ നിന്നും 35 ലക്ഷം രൂപ അടിച്ചുമാറ്റിയതിന് പിരിച്ചുവിട്ടതാണെന്നും സുധാകരൻ ആരോപിച്ചു. തനിക്കെതിരായ എല്ലാ അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്നു. സി.ബി.ഐ അന്വേഷിക്കണമെങ്കിൽ അവർ അന്വേഷിക്കട്ടെ. എല്ലാ വിഷയങ്ങളിലും കണക്കുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125729/k-sudhakaran)