---
title: "തളിപ്പറമ്പ് തൃച്ചംബരത്ത് വീടുകളിൽ മോഷണം"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125738/thaliparamba"
published_at: "2023-06-28T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c24227f7f5_Screenshot_2023-06-28-17-41-41-70_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ് തൃച്ചംബരത്ത് വീടുകളിൽ മോഷണം

> **Lead Summary:** **തൃച്ചംബരം**: ചിന്മയ വിദ്യാലയത്തിന് സമീ പത്തെ പി.വി ബാലചന്ദ്രന്റെയും ഡോ. ഇ.കെ മല്ലികയുടെ വീട്ടിലാണ് മോഷ്ടാക്കൾ കയറിയത്. ബാലചന്ദ്രൻ്റെ വീട്ടിൽലെ കിടപ്പുമുറിയിലെ മേശപ്പുറത്തുവച്ചിരുന്ന 1,10,000 രൂപയുടെ റാഡോ വാച്ചും പേഴ്സിൽ നിന്ന് ഒമ്പതിനായിരം രൂപയും കവർന്നു.

## Article Content

**തൃച്ചംബരം**: ചിന്മയ വിദ്യാലയത്തിന് സമീ പത്തെ പി.വി ബാലചന്ദ്രന്റെയും ഡോ. ഇ.കെ മല്ലികയുടെ വീട്ടിലാണ് മോഷ്ടാക്കൾ കയറിയത്. ബാലചന്ദ്രൻ്റെ വീട്ടിൽലെ കിടപ്പുമുറിയിലെ മേശപ്പുറത്തുവച്ചിരുന്ന 1,10,000 രൂപയുടെ റാഡോ വാച്ചും പേഴ്സിൽ നിന്ന് ഒമ്പതിനായിരം രൂപയും കവർന്നു.

ബാലചന്ദ്രൻ താഴെ നിലയിലെയും ഭാര്യ മുകൾനിലയിലുമായാണ് ഉറങ്ങാൻ കിടന്നത്. രാവിലെ എഴുന്നേറ്റപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. അകത്ത് കടന്ന് മുറികളിലെ എല്ലാ അലമാരകളും തുറന്ന് തുണിത്തരങ്ങൾ ഉൾപ്പെടെ വാരിവലിച്ചിട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ ചിന്മയ വിദ്യാലയം-തൃച്ചംബരം റോഡിലെ ഡോ. ഇ.കെ മല്ലികയുടെ വീട്ടിലും കവർച്ചാ ശ്രമം നടന്നിട്ടുണ്ട്.

പിറകുവശത്തെ വർക്ക് ഏരിയയുടെ വാതിൽ തകർത്ത മോഷ്ടാവ് അടുക്കളയുടെ വാതിലും തകർത്തെങ്കിലും സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125738/thaliparamba)