---
title: "ആരോഗ്യ രംഗത്ത് സമ്പൂർണ ഡിജിറ്റിലൈസേഷൻ സാധ്യമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണ ജോർജ്. "
english_title: "Minister Veena George said that the goal of the state government is to make complete digitization possible in the field of health. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125774/minister-veena-george-said-that-the-goal-of-the-state-government-is-to-make-complete-digitization-possible-in-the-field-of-health"
published_at: "2023-06-28T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c4eaedcfa3_iuhvjbk.jpg"
keywords: []
---

# ആരോഗ്യ രംഗത്ത് സമ്പൂർണ ഡിജിറ്റിലൈസേഷൻ സാധ്യമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണ ജോർജ്. 

> **Lead Summary:** **കൊച്ചി:** ആരോഗ്യ രംഗത്ത് സമ്പൂർണ ഡിജിറ്റിലൈസേഷൻ സാധ്യമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണ ജോർജ്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ പണ്ടപ്പിള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ ബ്ലോക്ക്‌ കുടുംബരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെയും ലബോറട്ടറി നിർമ്മാണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യ മേഖലയിൽ നടപ്പിലാക്കുന്ന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ നൂതനാശയങ്ങളുടെ ഗുണഫലം സാധാരണ ജനങ്ങൾക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് 250 ആശുപത്രികൾ പേപ്പർ രഹിത ആശുപത്രികളാണ്. എല്ലാ സർക്കാർ ആശുപത്രികളിലും ഈ രീതി പ്രവർത്തികമാക്കുമെന്നും നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലയിലും ആശുപത്രികളിലെ ലാബുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് കൂടുതൽ മികച്ച ചികിത്സാ രീതി നൽകുന്നതിന് നിർണ്ണയ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

## Article Content

**കൊച്ചി:** ആരോഗ്യ രംഗത്ത് സമ്പൂർണ ഡിജിറ്റിലൈസേഷൻ സാധ്യമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണ ജോർജ്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ പണ്ടപ്പിള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ ബ്ലോക്ക്‌ കുടുംബരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെയും ലബോറട്ടറി നിർമ്മാണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യ മേഖലയിൽ നടപ്പിലാക്കുന്ന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ നൂതനാശയങ്ങളുടെ ഗുണഫലം സാധാരണ ജനങ്ങൾക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് 250 ആശുപത്രികൾ പേപ്പർ രഹിത ആശുപത്രികളാണ്. എല്ലാ സർക്കാർ ആശുപത്രികളിലും ഈ രീതി പ്രവർത്തികമാക്കുമെന്നും നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലയിലും ആശുപത്രികളിലെ ലാബുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് കൂടുതൽ മികച്ച ചികിത്സാ രീതി നൽകുന്നതിന് നിർണ്ണയ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125774/minister-veena-george-said-that-the-goal-of-the-state-government-is-to-make-complete-digitization-possible-in-the-field-of-health)