---
title: "രൂക്ഷമായ വന്യമൃഗ ശല്യത്തിന് തടയിടാന്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സോളാര്‍ ഹാഗിംഗ് ഫെന്‍സിങ്ങുകളില്‍ ആദ്യത്തെത് നിര്‍മ്മാണം പൂര്‍ത്തിയായി."
english_title: "The first of the solar hagging fencing being constructed with MLA funds to prevent severe wildlife nuisance has been completed. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125786/the-first-of-the-solar-hagging-fencing-being-constructed-with-mla-funds-to-prevent-severe-wildlife-nuisance-has-been-completed"
published_at: "2023-06-28T21:55:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c5f1982e35_fgfhfhgfhf.jpg"
keywords: []
---

# രൂക്ഷമായ വന്യമൃഗ ശല്യത്തിന് തടയിടാന്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സോളാര്‍ ഹാഗിംഗ് ഫെന്‍സിങ്ങുകളില്‍ ആദ്യത്തെത് നിര്‍മ്മാണം പൂര്‍ത്തിയായി.

> **Lead Summary:** **മാനന്തവാടി: **രൂക്ഷമായ വന്യമൃഗ ശല്യത്തിന് തടയിടാന്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സോളാര്‍ ഹാഗിംഗ് ഫെന്‍സിങ്ങുകളില്‍ ആദ്യത്തെത് നിര്‍മ്മാണം പൂര്‍ത്തിയായി. 12.75 ലക്ഷം രൂപ ചിലവഴിച്ച് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാളിന്ദി -കാപ്പികണ്ടി ഭാഗത്ത് ആണ് പദ്ധതി നടപ്പാക്കിയത്്. ഏകദേശം ഒന്നര കിലോമീറ്ററോളം ദൂരം ഇതിന്റെ ഗുണം ലഭിക്കും.സാധാരണഗതിയില്‍ എംഎല്‍എഫണ്ട് ഉപയോഗപ്പെടുത്തി സോളാര്‍ ഹാംഗിഗ് ഫെന്‍സിംഗ് നിര്‍മ്മാണത്തിന് അനുമതി ലഭിക്കാറില്ല. എന്നാല്‍ ഒ ആര്‍ കേളു എംഎല്‍എയുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി ലഭിക്കുകയായിരുന്നു.മാനന്തവാടി മണ്ഡലത്തില്‍ ഏഴിടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.

## Article Content

**മാനന്തവാടി: **രൂക്ഷമായ വന്യമൃഗ ശല്യത്തിന് തടയിടാന്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സോളാര്‍ ഹാഗിംഗ് ഫെന്‍സിങ്ങുകളില്‍ ആദ്യത്തെത് നിര്‍മ്മാണം പൂര്‍ത്തിയായി. 12.75 ലക്ഷം രൂപ ചിലവഴിച്ച് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാളിന്ദി -കാപ്പികണ്ടി ഭാഗത്ത് ആണ് പദ്ധതി നടപ്പാക്കിയത്്. ഏകദേശം ഒന്നര കിലോമീറ്ററോളം ദൂരം ഇതിന്റെ ഗുണം ലഭിക്കും.സാധാരണഗതിയില്‍ എംഎല്‍എഫണ്ട് ഉപയോഗപ്പെടുത്തി സോളാര്‍ ഹാംഗിഗ് ഫെന്‍സിംഗ് നിര്‍മ്മാണത്തിന് അനുമതി ലഭിക്കാറില്ല. എന്നാല്‍ ഒ ആര്‍ കേളു എംഎല്‍എയുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി ലഭിക്കുകയായിരുന്നു.മാനന്തവാടി മണ്ഡലത്തില്‍ ഏഴിടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.

എംഎല്‍എ ഫണ്ട് ഉപയോഗിച്ച് മാത്രം മാനന്തവാടി നിയോജക മണ്ഡലത്തില്‍ 20.62 കി മി ദൂരത്തില്‍ സോളാര്‍ ഹാംഗിംഗ് ഫെന്‍സിംഗ് നിര്‍മിക്കുന്നുണ്ട്. വന്യമൃഗശല്യ പ്രതിരോധ പദ്ധതികള്‍ക്കായി വനം വകുപ്പിനെ മാത്രം ആശ്രയിക്കാതെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ കൈ കോര്‍ത്ത് പ്രശ്നത്തെ മറികടക്കാനുള്ള ശ്രമമാണ് ഇവിടെ വിജയം കണ്ടത്.

എംഎല്‍എ ഫണ്ട് ഉപയോഗിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125786/the-first-of-the-solar-hagging-fencing-being-constructed-with-mla-funds-to-prevent-severe-wildlife-nuisance-has-been-completed)