---
title: " അന്താരാഷ്ട്ര ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ആയിരം ദീപങ്ങള്‍"
english_title: "A thousand lights against drug addiction as part of the International Anti-Drug Week "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125790/a-thousand-lights-against-drug-addiction-as-part-of-the-international-anti-drug-week"
published_at: "2023-06-28T22:21:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c653358975_gtdhfj.jpg"
keywords: []
---

#  അന്താരാഷ്ട്ര ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ആയിരം ദീപങ്ങള്‍

> **Lead Summary:** **മാനന്തവാടി: **അന്താരാഷ്ട്ര ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ആയിരം ദീപങ്ങള്‍ തെളിയിച്ച് ഫാ.ജി കെ എം കണിയാരം ഹൈസ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിജ്ഞ ചെയ്തത് ശ്രദ്ധേയമായി. ലഹരി വിരുദ്ധ ദിനത്തില്‍ രാത്രി 8 മണിക്ക് ആയിരത്തോളം വിദ്യാര്‍ത്ഥികളും അധ്യാപകരും കുടുംബത്തോടൊപ്പം ഒരുമിച്ച് ദീപം തെളിയിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ ചെയ്തു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് എസ്പിസി യുടെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ സ്‌കൂളില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 

## Article Content

**മാനന്തവാടി: **അന്താരാഷ്ട്ര ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ആയിരം ദീപങ്ങള്‍ തെളിയിച്ച് ഫാ.ജി കെ എം കണിയാരം ഹൈസ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിജ്ഞ ചെയ്തത് ശ്രദ്ധേയമായി. ലഹരി വിരുദ്ധ ദിനത്തില്‍ രാത്രി 8 മണിക്ക് ആയിരത്തോളം വിദ്യാര്‍ത്ഥികളും അധ്യാപകരും കുടുംബത്തോടൊപ്പം ഒരുമിച്ച് ദീപം തെളിയിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ ചെയ്തു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് എസ്പിസി യുടെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ സ്‌കൂളില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 

വാരാചരണത്തിന്റെ ഭാഗമായി ലഹരിവസ്തുക്കളുടെ കത്തിക്കല്‍, ഒപ്പ് ശേഖരണം പ്ലക്കാര്‍ഡ് നിര്‍മ്മാണം, കോളാഷ് നിര്‍മ്മാണ മത്സരം എന്നിവയും നടന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോയ്‌സ്, സീനിയര്‍ അസിസ്റ്റന്റ് ബേബി ജോണ്‍,ഉലഹനാന്‍ കെ.യു, എസ്പിസി  പ്രതിനിധി എസ്തര്‍ മരിയ മാത്യു, ബൈജു വി.എ, പൂര്‍ണ്ണിമ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125790/a-thousand-lights-against-drug-addiction-as-part-of-the-international-anti-drug-week)