---
title: "പെരുന്നാൾ ദിനത്തിൽ ദുബൈയിൽ നടന്ന വാഹനാപകടത്തിൽ മലയാളി  യുവാവിന് ​ ദാരുണാന്ത്യം "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125828/accident"
published_at: "2023-06-29T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d06ed59f9d_Screenshot_20230629-094656_WhatsApp.jpg"
keywords: []
---

# പെരുന്നാൾ ദിനത്തിൽ ദുബൈയിൽ നടന്ന വാഹനാപകടത്തിൽ മലയാളി  യുവാവിന് ​ ദാരുണാന്ത്യം 

> **Lead Summary:** **ദുബൈ**: പെരുന്നാൾ ദിനത്തിൽ ദുബൈയിൽ നടന്ന വാഹനാപകടത്തിൽ യുവാവ്​ മരിച്ചു. തൃശൂർ കൊടുങ്ങല്ലൂരിലെ ഏരിയാട്​ പേബസാർ പുറക്കലത്ത്​ വീട്ടിൽ സിദ്ദീഖിന്‍റെ മകൻ മുഹമ്മദ്​ സബീഹ്​ ആണ്​​ മരിച്ചത്​. ​ അൽഐൻ റോഡിൽ ഇന്നലെ രാത്രിയാണ്​​ അപകടം. പെരുന്നാൾ ദിനത്തിൽ കൂട്ടുകാർക്കൊപ്പം രണ്ട്​ കാറുകളിലായി മരുഭൂമി യാത്രക്കായി പോയതായിരുന്നു.

## Article Content

**ദുബൈ**: പെരുന്നാൾ ദിനത്തിൽ ദുബൈയിൽ നടന്ന വാഹനാപകടത്തിൽ യുവാവ്​ മരിച്ചു. തൃശൂർ കൊടുങ്ങല്ലൂരിലെ ഏരിയാട്​ പേബസാർ പുറക്കലത്ത്​ വീട്ടിൽ സിദ്ദീഖിന്‍റെ മകൻ മുഹമ്മദ്​ സബീഹ്​ ആണ്​​ മരിച്ചത്​. ​ അൽഐൻ റോഡിൽ ഇന്നലെ രാത്രിയാണ്​​ അപകടം. പെരുന്നാൾ ദിനത്തിൽ കൂട്ടുകാർക്കൊപ്പം രണ്ട്​ കാറുകളിലായി മരുഭൂമി യാത്രക്കായി പോയതായിരുന്നു.

 മരുഭൂമിയിൽ എത്തുന്നതിന്​ തൊട്ടു മുമ്പ്​ മണലിൽ പൂണ്ടുപോയ മറ്റൊരു വാഹനത്തെ സഹായിക്കുന്നതിനായാണ്​ സബീഹ്​ കാറിൽ നിന്ന്​ ഇറങ്ങിയത്​. ടയറുകൾ മണലിൽ ആണ്ടുപോയ വാഹനം മുന്നോട്ടെടുക്കാൻ സഹായിക്കുന്നതിനിടെ മണ്ണ്​ തെറിച്ച്​​ കണ്ണിലേക്ക്​ വീഴുകയായിരുന്നു. ഇതോടെ ഇയാൾ അബദ്ധത്തിൽ റോഡിലേക്ക്​ മാറിയതും പിറകെ വന്ന ഇവരുടെ തന്നെ സുഹൃത്തുക്കളുടെ വാഹനമിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സബീഹിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ദുബൈ ഫോറൻസിക്​ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. രണ്ട്​ മാസം മുമ്പാണ്​ സബീഹ്​ ജോലി അന്വേഷിച്ച്​ വിസിറ്റിങ്​ വിസയിൽ ദുബൈയിൽ എത്തിയത്​. എട്ടാം തീയതി ഒരു കമ്പനിയിൽ ജോലിക്ക്​ പ്രവേശിക്കാനിരിക്കെയാണ്​ ദുരന്തം സംഭവിക്കുന്നത്​. മാതാവ്​ റൂബി. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടു പോകാനുള്ള നടപടികൾ പൂർത്തീകരിച്ചുവരികയാണ്​.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125828/accident)