---
title: "മാലിന്യത്തിൽ നിന്നും ശുചിമുറി: യൂത്ത് ബ്രിഗേർഡിറങ്ങി,കൊട്ടിയൂർ ക്ളീൻ"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125854/kottiyoor"
published_at: "2023-06-29T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d182a025b6_Screenshot_2023-06-29-11-02-34-24_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മാലിന്യത്തിൽ നിന്നും ശുചിമുറി: യൂത്ത് ബ്രിഗേർഡിറങ്ങി,കൊട്ടിയൂർ ക്ളീൻ

> **Lead Summary:** >  **കൊട്ടിയൂർ**: മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതുയിടങ്ങൾ പ്ലാസ്റ്റിക് വിമുക്തമാക്കുന്ന "ബീറ്റ് പ്ലാസ്റ്റിക് പൊല്യയൂഷൻ"ക്യാമ്പയിന് കൊട്ടിയൂരിൽ തുടക്കമായി.ഒരു വർഷം നീണ്ടുനിൽക്കുന്ന പൊതുവിട ശുചീകരണ പ്രവർത്തനത്തിൽ ലഭിക്കുന്ന മാലിന്യങ്ങൾ തരംതിരിച്ചതിന് ശേഷം പുനരുപയോഗ്യമായവ വില്പനനടത്തി ജില്ലയിൽ ശുചിമുറികൾ പണിയുക എന്നതാണ് ക്യാമ്പയിൻ ലക്ഷ്യമാക്കുന്നത്.

## Article Content

>  **കൊട്ടിയൂർ**: മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതുയിടങ്ങൾ പ്ലാസ്റ്റിക് വിമുക്തമാക്കുന്ന "ബീറ്റ് പ്ലാസ്റ്റിക് പൊല്യയൂഷൻ"ക്യാമ്പയിന് കൊട്ടിയൂരിൽ തുടക്കമായി.ഒരു വർഷം നീണ്ടുനിൽക്കുന്ന പൊതുവിട ശുചീകരണ പ്രവർത്തനത്തിൽ ലഭിക്കുന്ന മാലിന്യങ്ങൾ തരംതിരിച്ചതിന് ശേഷം പുനരുപയോഗ്യമായവ വില്പനനടത്തി ജില്ലയിൽ ശുചിമുറികൾ പണിയുക എന്നതാണ് ക്യാമ്പയിൻ ലക്ഷ്യമാക്കുന്നത്.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ അഫ്സൽ അധ്യക്ഷനായി.സിപിഐഎം ഏരിയ സെക്രട്ടറി അഡ്വ. എം രാജൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. സരിൻ ശശി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ അഡ്വ. കെ ജി ദിലീപ്, മുഹമ്മദ്‌ സിറാജ്,പി എം അഖിൽ തുടങ്ങിയവർ സംസാരിച്ചു.

ഒരു മാസത്തോളം നീണ്ടുനിന്ന,രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ദിവസംതോറും ആയിരകണക്കിന് തീർത്ഥാടകരും പതിനായിരകണക്കിന് വാഹനങ്ങളും വന്നുപോയ കൊട്ടിയൂർ വൈശാഖ മഹോത്സവനഗരിയും,അഞ്ച് കിലോമീറ്റർ ദൂരത്തിൽ പാൽചുരവും അന്തർസംസ്ഥാന പാതയിലെ ഇരട്ടത്തോട് മുതൽ അമ്പായത്തോട് വരെ എട്ട് കിലോമീറ്ററും കൊട്ടിയൂർ ഉത്സവത്തിന് വൻ തിരക്ക് അനുഭവിക്കുന്ന ഏഴു കിലോമീറ്റർ ദൂരത്തിൽ സമാന്തരറോഡുകളുടെ ഇരുവശവുമാണ് യൂത്ത് ബ്രിഗേർഡ് നേതൃത്വത്തിൽ ശുചീകരിച്ചത്.

പേരാവൂർ, ഇരിട്ടി, കൂത്തുപറമ്പ്, മട്ടന്നൂർ ബ്ലോക്കുകളിൽ നിന്നായി നാന്നൂറോളം വളണ്ടിയർമാർ ബുധനാഴ്ച രാവിലെ ഏഴ് മുതൽ കൊട്ടിയൂരിൽ എത്തിചേരുകയും ഒരു ദിനത്തിലെ സേവനത്തിൽ പ്ലാസ്റ്റിക്ക്, കുപ്പി, ചില്ല് കുപ്പി തുടങ്ങിയ അഞ്ച് ടൺ മാലിന്യമാണ് ശേഖരിച്ചത്. ശേഖരിച്ച മാലിന്യം വാഹനങ്ങളിലായി ദേവസ്വം ഗ്രൗണ്ടിലെത്തിച്ച് തരം തിരിച്ചതിന് ശേഷം പുനരുപയോഗ്യമല്ലാത്തവ കൊട്ടിയൂർ പഞ്ചായത്ത് ഹരിതകർമ്മസേനക്ക് കൈമാറി.ബ്ലോക്ക് സെക്രട്ടറിമാരായ ടി രഗിലാഷ്,സിദ്ധാർഥ് ദാസ്, സരീഷ് പൂമരം,വി ഷിജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125854/kottiyoor)