---
title: "ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ് ആനപ്പാറ മേഖലയിൽ കാട്ടാനവിളയാട്ടം "
english_title: "Ulikkal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125909/ulikkal"
published_at: "2023-06-29T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d4718ee0dc_IMG-20230629-WA0041.jpg"
keywords: []
---

# ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ് ആനപ്പാറ മേഖലയിൽ കാട്ടാനവിളയാട്ടം 

> **Lead Summary:** **ഉളിക്കൽ** : ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ് ആനപ്പാറ മേഖലയിൽ കാട്ടാനവിളയാട്ടം. നിരവധിയാളുകളുടെ കാർഷിക വിളകൾ നശിപ്പിച്ചു.

## Article Content

**ഉളിക്കൽ** : ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ് ആനപ്പാറ മേഖലയിൽ കാട്ടാനവിളയാട്ടം. നിരവധിയാളുകളുടെ കാർഷിക വിളകൾ നശിപ്പിച്ചു.

കർണ്ണാടക വനാതിർത്തിയോട് ചേർന്നു കിടക്കുന്ന കേരളത്തിലെ ജനവാസ മേഖലയായ മണിക്കടവ് ആനപ്പാറ മേഖലയിലാണ് കാട്ടാന ഇറങ്ങിയത്. മുൻപും മേഖലയിൽ കാട്ടാനക്കൂട്ടം അക്രമം നടത്തിയിട്ടുണ്ട്.

പുഴ കടന്നെത്തുന്ന കാട്ടാനകൾ മലയോര ഗ്രാമമായ മണിക്കടവ് , ശാന്തിനഗർ, കാഞ്ഞിരക്കൊല്ലി മേഖലകളിൽ നാശനഷ്ടം വരുത്തുക പതിവാണ്. ഇന്നലെ രാത്രിയിൽ ജനവാസ മേഖലയിൽ എത്തിയ കാട്ടാന ഇന്ന് പുലർച്ചെയെയാണ് തിരികെ കാട് കയറിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125909/ulikkal)