---
title: "ലഹരിക്കെതിരെ കായിക ലഹരി സൗഹൃദ വോളിബോൾ മത്സരം നടത്തി"
english_title: "Organized a sports addiction friendly volleyball match against addiction"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125935/organized-a-sports-addiction-friendly-volleyball-match-against-addiction"
published_at: "2023-06-29T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d6ad48099b_Screenshot_2023-06-29-16-54-49-25_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ലഹരിക്കെതിരെ കായിക ലഹരി സൗഹൃദ വോളിബോൾ മത്സരം നടത്തി

> **Lead Summary:**  ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശവുമായി പേരാവൂർ റേഞ്ചിലെ സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് സൗഹൃദ വോളിബോൾ മത്സരം സങ്കടിപ്പിച്ചു. സ്കൂളിൽ ലഹരിക്കെതിരെ കായിക ലഹരി എന്ന പരിപാടിയുടെ ഭാഗമായി വിമുക്തി കായിക ടീം രൂപീകരിച്ചിരുന്നു.

## Article Content

 ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശവുമായി പേരാവൂർ റേഞ്ചിലെ സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് സൗഹൃദ വോളിബോൾ മത്സരം സങ്കടിപ്പിച്ചു. സ്കൂളിൽ ലഹരിക്കെതിരെ കായിക ലഹരി എന്ന പരിപാടിയുടെ ഭാഗമായി വിമുക്തി കായിക ടീം രൂപീകരിച്ചിരുന്നു.

 വിദ്യാലയത്തിലെ വിമുക്തി പെൺകുട്ടികളുടെ ടീമും , ജിമ്മി ജോർജ് അക്കാദമിയിലെ പെൺ കുട്ടികളും ആണ് മത്സരിച്ചത്. എക്‌സൈസ് ഇൻസ്‌പെക്ടർ വിജേഷ് എ കെ, പ്രിവൻറ്റീവ് ഓഫീസർ മാരായ എം പി.സജീവൻ, സജീവൻ തരിപ്പ,പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ് ) ജെയിംസ് സി എം, സിവിൽ എക്‌സൈസ് ഓഫിസർ മാരായവിജയൻ പി, സന്ദീപ് ജി ഗണപതിയാടൻ, ജിമ്മി ജോർജ് അക്കാദമി കോച്ചുമാരായ സെബാസ്റ്റ്യൻ,ബിനു, ബെന്നി, സ്കൂൾ കോച്ച് അശ്വനി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125935/organized-a-sports-addiction-friendly-volleyball-match-against-addiction)