---
title: "മനുഷ്യ - മൃഗസംഘർഷം: പരിഹാരം തേടി സുപ്രീംകോടതിയിൽ ഹർജി"
english_title: "Animal protect harji in supreme court "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126046/animal-protect-harji-in-supreme-court"
published_at: "2023-06-30T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e5e9683345_reporterlive_2023-06_81bd565d-62a3-4e94-a817-f896924c1fb1_Supreme_Court.jpg"
keywords: []
---

# മനുഷ്യ - മൃഗസംഘർഷം: പരിഹാരം തേടി സുപ്രീംകോടതിയിൽ ഹർജി

> **Lead Summary:** **ഡൽഹി**: കാട്ടുമൃഗങ്ങൾ ജനവാസമേഖലയിലേക്കിറങ്ങി ആക്രമണങ്ങൾ പതിവാകുന്നതിനിടെ മനുഷ്യ മൃഗസംരക്ഷണത്തിൽ പരിഹാരം തേടി സുപ്രീം കോടതിയിൽ ഹർജി. പശ്ചിമഘട്ടത്തിലെ പ്രശ്നം അവസാനിപ്പിക്കാൻ ഇടപെടൽ തേടിയാണ് ഹർജി. ശാസ്ത്രീയപഠനത്തിലൂടെ ജനവാസ, മൃഗ മേഖലകളെ തരംതിരിക്കണം, ആനത്താരകളെ വേർതിരിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് പരിസ്ഥിതി പ്രവർത്തകരായ സി ആർ നീലകണ്ഠൻ, വി കെ ആനന്ദൻ എന്നിവരാണ് ഹർജി നൽകിയത്.

## Article Content

**ഡൽഹി**: കാട്ടുമൃഗങ്ങൾ ജനവാസമേഖലയിലേക്കിറങ്ങി ആക്രമണങ്ങൾ പതിവാകുന്നതിനിടെ മനുഷ്യ മൃഗസംരക്ഷണത്തിൽ പരിഹാരം തേടി സുപ്രീം കോടതിയിൽ ഹർജി. പശ്ചിമഘട്ടത്തിലെ പ്രശ്നം അവസാനിപ്പിക്കാൻ ഇടപെടൽ തേടിയാണ് ഹർജി. ശാസ്ത്രീയപഠനത്തിലൂടെ ജനവാസ, മൃഗ മേഖലകളെ തരംതിരിക്കണം, ആനത്താരകളെ വേർതിരിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് പരിസ്ഥിതി പ്രവർത്തകരായ സി ആർ നീലകണ്ഠൻ, വി കെ ആനന്ദൻ എന്നിവരാണ് ഹർജി നൽകിയത്.

കാട്ടുമൃഗങ്ങൾ ജനവാസമേഖലയിലിറങ്ങുന്നത് വഴി വലിയ നാശനഷ്ടമാണ് ഉണ്ടാകുന്നത്. കാട്ടാന, കടുവ, കാട്ടുപോത്ത് തുടങ്ങിയവയുടെ ആക്രമണങ്ങളിൽ നിരവധി ജീവനുകളാണ് നഷ്ടമായത്. തുടർന്ന് സമരങ്ങളുമുണ്ടാകുന്നത് പതിവാണ്. അരിക്കൊമ്പനും ചക്കക്കൊമ്പനും ഇപ്പോൾ മാങ്ങാക്കൊമ്പനുമടക്കം കാട്ടാനകളുടെ ആക്രമണം മലയോരപ്രദേശങ്ങളിൽ പതിവായിരിക്കുന്നു.

ഇന്ന് വേങ്ങൂർ മേക്കപ്പാലയിൽ നടക്കാൻ ഇറങ്ങിയ രണ്ടു പേരെ കാട്ടാന ആക്രിച്ചു. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങളും കൃഷിയും നശിക്കുന്നതിൽ ജനങ്ങൾ അസ്വസ്ഥരാണ്. അതേസമയം ജനവാസമേഖലയിൽ ഭീതി പരത്തിയ അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മാറ്റിയതിനെതിരെ ആനപ്രേമികളും രംഗത്തെത്തിയിരുന്നു. ആനത്താര വേർതിരിക്കണമെന്ന ആവശ്യം ഏറെ നാളായി പരിസ്ഥിതി പ്രവർത്തകരും മൃഗസ്നേഹികളും ഉയർത്തുന്നു.

പത്തനംതിട്ട പെരുനാട് ബഥനിമലയിൽ വീണ്ടും കടുവയിറങ്ങി. പെരുനാട് സ്വദേശി രാജന്റെ രണ്ട് ആടുകളെ കൊന്നു. രാജന്റെ രണ്ടു പശുക്കളെ നേരത്തെ കടുവ പിടികൂടിയിരുന്നു. ഒരു മാസത്തിനുശേഷമാണ് മേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം ഉണ്ടായതോടെ പ്രദേശവാസികൾ ഭീതിയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126046/animal-protect-harji-in-supreme-court)