---
title: "  ഇരിക്കൂറിലെ പുതിയ പാലം പ്രഖ്യാപനത്തിലൊതുങ്ങുന്നു"
english_title: "Irikkor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126052/irikkor"
published_at: "2023-06-30T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e63f0d8388_Screenshot_20230630-103212_Facebook.jpg"
keywords: []
---

#   ഇരിക്കൂറിലെ പുതിയ പാലം പ്രഖ്യാപനത്തിലൊതുങ്ങുന്നു

> **Lead Summary:** **ഇരിക്കൂർ**: കാലപ്പഴക്കമുള്ള ഇരിക്കൂറിലെ പാലത്തിന് പകരം പുതിയ പാലം നിർമിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ടും നടപടികൾ ആരംഭിച്ചില്ല. ജില്ലയിൽ എല്ലായിടത്തും കാലപ്പഴക്കം നേരിടുന്ന പാലങ്ങൾക്ക് പകരം പ്രഖ്യാപിച്ച പുതിയ പാലങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചിട്ടും ഇരിക്കൂറിനോട് അവഗണന കാട്ടുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.

## Article Content

**ഇരിക്കൂർ**: കാലപ്പഴക്കമുള്ള ഇരിക്കൂറിലെ പാലത്തിന് പകരം പുതിയ പാലം നിർമിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ടും നടപടികൾ ആരംഭിച്ചില്ല. ജില്ലയിൽ എല്ലായിടത്തും കാലപ്പഴക്കം നേരിടുന്ന പാലങ്ങൾക്ക് പകരം പ്രഖ്യാപിച്ച പുതിയ പാലങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചിട്ടും ഇരിക്കൂറിനോട് അവഗണന കാട്ടുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.

സജീവ് ജോസഫ് എംഎൽഎ നിയമസഭയിൽ ഉന്ന യിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പുതിയ പാലം പ്രഖ്യാപിച്ചിരുന്ന ത്. ഏതാനും മാസം മുമ്പ് പടിയൂർ തിരൂരിലെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴും ഇരിക്കൂറിൽ പുതിയ പാലം അനിവാര്യമാണെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രി പറഞ്ഞിരുന്നു.

അപകടാവസ്ഥയിലായ പാലത്തിൽ കഴിഞ്ഞ ഡിസംബറിൽ ഉപരിതല ടാറിംഗ് നടത്തിയിരുന്നെങ്കിലും രണ്ടാം ദിവസം വിള്ളൽ വീണിരുന്നു. പാലത്തിന്റെ ബലക്കുറവാണ് ഇതിനു കാരണമെന്നും കണ്ടെത്തിയിരുന്നു. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന കാലപ്പഴക്കമുള്ള പാലത്തിന് പകരം പുതിയ പാലം വേണമെന്നും ഇത് ഇപ്പോഴത്തെ പാലത്തിനു സമീപമായി തന്നെ വേണമെന്നുമാണ് ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126052/irikkor)