---
title: "കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുന്ന കനാൽ റോഡിന്റെ അരികിടിഞ്ഞത്  അപകട ഭീഷണി ഉയർത്തുന്നു "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126063/kannur"
published_at: "2023-06-30T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e68fa99cbc_Screenshot_20230630-105711_Facebook.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുന്ന കനാൽ റോഡിന്റെ അരികിടിഞ്ഞത്  അപകട ഭീഷണി ഉയർത്തുന്നു 

> **Lead Summary:** **മട്ടന്നൂർ**: തലശേരി റോഡിൽ നിന്ന് കണ്ണൂർ വിമാന ത്താവളത്തിലേക്ക് പോകുന്ന കനാൽ റോഡിന്റെ അരികിടിഞ്ഞ് അപകട ഭീഷണിയിൽ. അറ്റകുറ്റപ്പണി തുടങ്ങിയെങ്കിലും മഴ തുടങ്ങിയതിന് ശേഷം പ്രവൃത്തി നടത്തിയിട്ടില്ല. സ്കൂൾ ബസുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അപകടഭീഷണി നിലനിൽക്കുകയാണ്. രണ്ടു മാസം മുമ്പാണ് മട്ടന്നൂരിൽ തകർന്ന കനാൽ റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയത്.

## Article Content

**മട്ടന്നൂർ**: തലശേരി റോഡിൽ നിന്ന് കണ്ണൂർ വിമാന ത്താവളത്തിലേക്ക് പോകുന്ന കനാൽ റോഡിന്റെ അരികിടിഞ്ഞ് അപകട ഭീഷണിയിൽ. അറ്റകുറ്റപ്പണി തുടങ്ങിയെങ്കിലും മഴ തുടങ്ങിയതിന് ശേഷം പ്രവൃത്തി നടത്തിയിട്ടില്ല. സ്കൂൾ ബസുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അപകടഭീഷണി നിലനിൽക്കുകയാണ്. രണ്ടു മാസം മുമ്പാണ് മട്ടന്നൂരിൽ തകർന്ന കനാൽ റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയത്.

കല്ലൂരിലും തലശേരി റോഡിലെ കനാലിലുമാണ് പ്രവൃത്തി നടത്തിവന്നത്. 60 മീറ്റർ നീളത്തിൽ സുരക്ഷാഭിത്തി നിർമിച്ചാണ് പണി നടത്തേണ്ടത്. 92 ലക്ഷം രൂപ ചെലവഴിച്ചാണ് കാര ഭാഗത്തേക്ക് പോകുന്ന റോഡിൽ അറ്റകുറ്റപ്പണി നടത്തുന്നത്.

പ്രവൃത്തി പൂർത്തിയാക്കാൻ ഒരു വർഷം വരെ കാ ലാവധിയുണ്ടെങ്കിലും മഴയ്ക്ക് മുമ്പായി തീർക്കാനാണ് ശ്രമിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ദിവസങ്ങളായി ഇവിടെ പണിയൊന്നും നടക്കുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126063/kannur)