---
title: "ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തി; 1.11 കോടി രൂപ സമ്മാനം നേടി മലയാളി"
english_title: "Google "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126080/google"
published_at: "2023-06-30T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e7231176f7_Screenshot_20230630-113606_Facebook.jpg"
keywords: []
---

# ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തി; 1.11 കോടി രൂപ സമ്മാനം നേടി മലയാളി

> **Lead Summary:** **ആലപ്പുഴ**: ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയ മലയാളി കെ.എൽ. ശ്രീറാം 1,35,979 യുഎസ് ഡോളർ (ഏകദേശം 1.11 കോടി ഇന്ത്യൻ രൂപ) സമ്മാനം നേടി. ഗൂഗിൾ സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വൾ നറബിലിറ്റി റിവാർഡ് പ്രോഗാം- 2022 ൽ 2,3,4 സ്ഥാനങ്ങളാണു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ശ്രീറാം നേടിയത്. സ്ക്വാഡൻ ലാബ്സ് എന്ന സ്റ്റാർട്ടപ് നടത്തുകയാണ് ശ്രീറാം.

## Article Content

**ആലപ്പുഴ**: ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയ മലയാളി കെ.എൽ. ശ്രീറാം 1,35,979 യുഎസ് ഡോളർ (ഏകദേശം 1.11 കോടി ഇന്ത്യൻ രൂപ) സമ്മാനം നേടി. ഗൂഗിൾ സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വൾ നറബിലിറ്റി റിവാർഡ് പ്രോഗാം- 2022 ൽ 2,3,4 സ്ഥാനങ്ങളാണു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ശ്രീറാം നേടിയത്. സ്ക്വാഡൻ ലാബ്സ് എന്ന സ്റ്റാർട്ടപ് നടത്തുകയാണ് ശ്രീറാം.

ഗൂഗിളിന്റെയും മറ്റും സേവനങ്ങളിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി നേരത്തെയും ഈ യുവാവ് ശ്രദ്ധ നേടിയിട്ടുണ്ട്. ഇത്തരത്തിൽ കണ്ടെത്തുന്ന സുരക്ഷാ വീഴ്ചകൾ കമ്പനിയെ അറിയിക്കുകയും അവർ തിരുത്തു വരുത്തുകയും ചെയ്യാറാണു പതിവ്. കണ്ടെത്തിയ വീഴ്ചകൾ റിപ്പോർട്ടാക്കി നൽകുന്നതായിരുന്നു ഗൂഗിൾ വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാം.

ശ്രീറാമും സുഹൃത്ത് ചെന്നൈ സ്വദേശി ശിവനേഷ് അശോകും ചേർന്നു 4 റിപ്പോർട്ടുകളാണു മത്സരത്തിന് അയച്ചത്. അതിൽ മൂന്നെണ്ണത്തിനും സമ്മാനം ലഭിച്ചു. സൈബർ കടന്നുകയറ്റങ്ങളിൽ നിന്നു സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണു കാനഡയിൽ റജിസ്റ്റർ ചെയ്ത സ്ക്വാഡൻ ലാബ്സ് ചെയ്യുന്നത്. കെ.കൃഷ്ണമൂർത്തിയുടെയും കെ ലിജിയുടെയും മകനാണ് ശ്രീറാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126080/google)