---
title: "ക്ഷേത്രത്തിന് മുന്നിലെ നിസ്‌കാരം: '30 മിനിറ്റ് നിസ്‌കരിക്കുന്നത് ആര്‍ക്കും ദോഷം ചെയ്യില്ല': ഹർജി കോടതി തള്ളി"
english_title: "Prayer in front of temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126100/prayer-in-front-of-temple"
published_at: "2023-06-30T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e80fb5de53_Screenshot_2023-06-30-12-39-50-13_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# ക്ഷേത്രത്തിന് മുന്നിലെ നിസ്‌കാരം: '30 മിനിറ്റ് നിസ്‌കരിക്കുന്നത് ആര്‍ക്കും ദോഷം ചെയ്യില്ല': ഹർജി കോടതി തള്ളി

> **Lead Summary:**  ക്ഷേത്രത്തിന് മുന്നിലുള്ള പാതയില്‍ നിസ്‌കരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. മധുര ജില്ലയിലെ തിരുപ്പരകുണ്ടരത്തില്‍ സ്ഥിതി ചെയ്യുന്ന കാശി വിശ്വാന്തര്‍ ക്ഷേത്രത്തിന് സമീപത്തുള്ള നെല്ലിതോപ്പിലെ (പാത) നിസ്‌കാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം.

## Article Content

 ക്ഷേത്രത്തിന് മുന്നിലുള്ള പാതയില്‍ നിസ്‌കരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. മധുര ജില്ലയിലെ തിരുപ്പരകുണ്ടരത്തില്‍ സ്ഥിതി ചെയ്യുന്ന കാശി വിശ്വാന്തര്‍ ക്ഷേത്രത്തിന് സമീപത്തുള്ള നെല്ലിതോപ്പിലെ (പാത) നിസ്‌കാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം.

ജസ്റ്റിസ് ആര്‍. സുബ്രഹ്മണ്യന്‍, ജസ്റ്റിസ് എല്‍. വിക്ടോറിയ ഗൗരി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. നെല്ലിത്തോപ്പിലെ നിസ്‌കാരം സ്റ്റേ ചെയ്യാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. കൂടാതെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റിനോട് നാലാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തിൽ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ ബെഞ്ച് ഉത്തരവിടുകയും ചെയ്തു. പ്രദേശത്ത് 30 മിനിറ്റ് നിസ്‌കരിക്കുന്നതില്‍ ദോഷമില്ലെന്നും ഇത് ആരെയും വ്യക്തിപരമായി ബാധിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126100/prayer-in-front-of-temple)