---
title: "പോര് തുടർന്ന് കെഎസ്ഇബിയും എം വി ഡിയും - ആർടിഒ ഓഫീസിലെ ഫീസൂരി  കെഎസ്ഇബി"
english_title: "K S E B"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126123/k-s-e-b"
published_at: "2023-06-30T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e915c8af85_Screenshot_2023-06-30-13-41-51-32_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# പോര് തുടർന്ന് കെഎസ്ഇബിയും എം വി ഡിയും - ആർടിഒ ഓഫീസിലെ ഫീസൂരി  കെഎസ്ഇബി

> **Lead Summary:** **തിരുവനന്തപുരം**: കെ.എസ്.ഇ.ബി, എം .വി.ഡി പോര് തുടരുന്നു. ബിൽ അടക്കാ ത്തതിനാൽ കാസർകോഡ് കറന്തക്കാ ടുള്ള ആർ.ടി.ഒ എൻഫോഴ്സ്മെന്റ് ഓ ഫീസിലെ ഫീസ് കെ. എസ്. ഇ. ബിക്കാർ ഊരി. ഇതോടെ ആർ.ടി.ഒ ഓഫീസ് പ്രവ ർത്തനം തടസപ്പെട്ടു. 25,000 രൂപ വൈദ്യുത ബിൽ അടക്കാനു ള്ള അവസാന ദിവസം ഈ മാസം 26 ആയിരുന്നു.

## Article Content

**തിരുവനന്തപുരം**: കെ.എസ്.ഇ.ബി, എം .വി.ഡി പോര് തുടരുന്നു. ബിൽ അടക്കാ ത്തതിനാൽ കാസർകോഡ് കറന്തക്കാ ടുള്ള ആർ.ടി.ഒ എൻഫോഴ്സ്മെന്റ് ഓ ഫീസിലെ ഫീസ് കെ. എസ്. ഇ. ബിക്കാർ ഊരി. ഇതോടെ ആർ.ടി.ഒ ഓഫീസ് പ്രവ ർത്തനം തടസപ്പെട്ടു. 25,000 രൂപ വൈദ്യുത ബിൽ അടക്കാനു ള്ള അവസാന ദിവസം ഈ മാസം 26 ആയിരുന്നു.

സമയം കഴിഞ്ഞിട്ടും ബിൽ അടക്കാത്തതിനാൽ കടുത്ത നടപടിയിലേക്ക് കെ.എസ്.ഇ.ബി കടക്കുകയായിരുന്നു. കഴിഞ്ഞദിവസം വയനാട് കൽപ്പറ്റയിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോ ഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെ ട്ടിടത്തിന്റെ വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചിരുന്നു. പിന്നാലെ അടിയന്തര ഫണ്ടിൽ നിന്ന് പണമെടുത്ത് എം.വി.ഡി ബില്ലടച്ചു. ഇതോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു.അടുത്തിടെ, വയനാട്ടിൽ വാഹനത്തി ൽ തോട്ടി കെട്ടിവെച്ച് പോയതിന് കെ.എസ്.ഇ.ബി എ.ഐ കാമറയുടെ പി ഴ നോട്ടീസ് ലഭിച്ചത് വാർത്തയായിരു ന്നു.

20,500 രൂപ പിഴയൊടുക്കണമെ ന്നാണ് മോട്ടോർ വാഹന വകുപ്പ് കെ.എസ്.ഇ.ബിക്ക് നോട്ടീസ് അയച്ചത്. അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി വാടക യ്ക്കെടുത്ത ജീപ്പിനായിരുന്നു ഫൈൻ കിട്ടിയത്. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹ ന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരിയത്. ജില്ലയിലെ എ.ഐ കാമറകളുടെ പ്രവർത്തനം നി യന്ത്രിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126123/k-s-e-b)