---
title: "എൻ.ആർ.ഇ.ജി. വർക്കേർസ് യൂനിയൻ ചൊക്ലി പഞ്ചായത്ത് സമ്മേളനം ചൊക്ലി ഇ.കെ.നായനാർ സ്മാരക ഹാളിൽ നടന്നു."
english_title: "N.R.E.G.  Workers Union"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126130/nreg-workers-union"
published_at: "2023-06-30T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e95fdab080_Screenshot_20230630-141254_WhatsApp.jpg"
keywords: []
---

# എൻ.ആർ.ഇ.ജി. വർക്കേർസ് യൂനിയൻ ചൊക്ലി പഞ്ചായത്ത് സമ്മേളനം ചൊക്ലി ഇ.കെ.നായനാർ സ്മാരക ഹാളിൽ നടന്നു.

> **Lead Summary:** എൻ.ആർ.ഇ.ജി. വർക്കേർസ് യൂനിയൻ ചൊക്ലി പഞ്ചായത്ത് സമ്മേളനം ചൊക്ലി ഇ.കെ.നായനാർ സ്മാരക ഹാളിൽ നടന്നു. ജില്ലാ കമ്മിറ്റിയംഗം പി.ഉത്തമൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി അംഗം ആർ.പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. മികച്ച എൻ.ആർ.ഇ.ജി.വർക്കർ ആയ കെ.സരോജിനിക്കുള്ള ഉപഹാരം ഏരിയാ സെക്രട്ടറി ഇ.വിജയൻ മാസ്റ്റർ കൈമാറി.

## Article Content

എൻ.ആർ.ഇ.ജി. വർക്കേർസ് യൂനിയൻ ചൊക്ലി പഞ്ചായത്ത് സമ്മേളനം ചൊക്ലി ഇ.കെ.നായനാർ സ്മാരക ഹാളിൽ നടന്നു. ജില്ലാ കമ്മിറ്റിയംഗം പി.ഉത്തമൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി അംഗം ആർ.പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. മികച്ച എൻ.ആർ.ഇ.ജി.വർക്കർ ആയ കെ.സരോജിനിക്കുള്ള ഉപഹാരം ഏരിയാ സെക്രട്ടറി ഇ.വിജയൻ മാസ്റ്റർ കൈമാറി.

അജിത രാജൻ, പി.സരോജിനി എന്നിവർ സംസാരിച്ചു. കെ.ബി.ജോസ്ന അനുശോചന പ്രമേയവും കെ.ശാന്ത രക്ത സാക്ഷി പ്രമേയവും അവതരിപ്പിച്ചു.പ്രസീത പ്രകാശൻ സ്വാഗതവും ടി.പ്രസന്ന നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി പ്രസിഡണ്ട് കെ.ടി.കെ.മോഹനൻ, സെക്രട്ടറി ടി.പ്രസന്ന, വൈസ് പ്രസിഡണ്ട് കെ.ശ്രീജ, ജോ. സെക്രട്ടറി പി.ടി.കെ. ഗീത, ട്രഷററായി കെ.ബി.ജോസ്നയേയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126130/nreg-workers-union)