---
title: "വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വെക്കളം പീലേരി വയലിൽ സംയോജന ജൈവ പച്ചക്കറി കൃഷിയുടെ നടീൽ നടന്നു"
english_title: "Vekkalam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126132/vekkalam"
published_at: "2023-06-30T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e971e6bbe2_Screenshot_20230630-141701_WhatsApp.jpg"
keywords: []
---

# വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വെക്കളം പീലേരി വയലിൽ സംയോജന ജൈവ പച്ചക്കറി കൃഷിയുടെ നടീൽ നടന്നു

> **Lead Summary:** വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വെക്കളം പീലേരി വയലിൽ സംയോജന ജൈവ പച്ചക്കറി കൃഷിയുടെ നടീൽ നടന്നു. സി പി എം ബക്കളം ലോക്കൽ സെക്രട്ടറി പാച്ചേനി വിനോദ് ഉദ്ഘാടനം ചെയ്തു.

## Article Content

വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വെക്കളം പീലേരി വയലിൽ സംയോജന ജൈവ പച്ചക്കറി കൃഷിയുടെ നടീൽ നടന്നു. സി പി എം ബക്കളം ലോക്കൽ സെക്രട്ടറി പാച്ചേനി വിനോദ് ഉദ്ഘാടനം ചെയ്തു.

ഓണത്തിന് വിഷരഹിത പച്ചക്കറി ഉൽപ്പാദിപ്പിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് കർഷക സംഘം, കർഷക തൊഴിലാളി, ഡി വൈ എഫ് ഐ , മഹിള തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ രണ്ട് ഏക്കർ സ്ഥലത്ത് സംയോജിത ജൈവ പച്ചക്കറി കൃഷി നടത്തുന്നത്. പി മനോഹരൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ആമിന, കൃഷി ഓഫീസർ വിനോദ് കുമാർ ,കെ ഷാജു, എം ഷൈജു, കെ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126132/vekkalam)