---
title: "ചെറുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുബ സംഗമവും അനുമോദനവും നടന്നു "
english_title: "Cherupuzh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126170/cherupuzh"
published_at: "2023-06-30T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649eb4fb42743_Screenshot_2023-06-30-16-20-29-44_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ചെറുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുബ സംഗമവും അനുമോദനവും നടന്നു 

> **Lead Summary:** ജനശ്രീ സുസ്ഥിര വികസന മിഷൻ ചെറുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുബ സംഗമവും അനുമോദനവും ചെറുപുഴ പാടിയോട്ടുചാൽ ബാങ്ക് ഹാളിൽ നടന്നു. ജനശ്രീ കണ്ണൂർ ജില്ലാ ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. തങ്കച്ചൻ കാവാലം അധ്യക്ഷത വഹിച്ചു.

## Article Content

ജനശ്രീ സുസ്ഥിര വികസന മിഷൻ ചെറുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുബ സംഗമവും അനുമോദനവും ചെറുപുഴ പാടിയോട്ടുചാൽ ബാങ്ക് ഹാളിൽ നടന്നു. ജനശ്രീ കണ്ണൂർ ജില്ലാ ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. തങ്കച്ചൻ കാവാലം അധ്യക്ഷത വഹിച്ചു.

വി. കൃഷ്ണൻ മാസ്റ്റർ, ടി.പി. ചന്ദ്രൻ, സലീം തേക്കാട്ടിൽ, എം. കരുണാകരൻ, എ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളേയും സംസ്ഥാന സബ്ജൂനിയർ റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ അന്ന സലീം ഫ്രാനസീസിനേയും അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126170/cherupuzh)