---
title: "തുണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ 'വായനയുടെ ആഴവും എഴുത്തിന്റെ താളവും ' നടന്നു"
english_title: "Thundiyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126194/thundiyil"
published_at: "2023-06-30T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ed3caed4fc_IMG-20230630-WA0042.jpg"
keywords: []
---

# തുണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ 'വായനയുടെ ആഴവും എഴുത്തിന്റെ താളവും ' നടന്നു

> **Lead Summary:** **തുണ്ടിയിൽ**: തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ വായന മാസാചരണത്തോടനുബന്ധിച്ച് വായനയുടെ ആഴവും എഴുത്തിന്റെ താളവും കുട്ടികൾക്ക് മനസ്സിലാക്കുന്ന തരത്തിലുള്ള ശില്പശാല നടന്നു. പ്രശസ്ത എഴുത്തുകാരനും ദേശീയ അവാർഡ് ജേതാവുമായ ജിജേഷ് കൊറ്റാളി ശില്പശാല നയിച്ചു.

## Article Content

**തുണ്ടിയിൽ**: തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ വായന മാസാചരണത്തോടനുബന്ധിച്ച് വായനയുടെ ആഴവും എഴുത്തിന്റെ താളവും കുട്ടികൾക്ക് മനസ്സിലാക്കുന്ന തരത്തിലുള്ള ശില്പശാല നടന്നു. പ്രശസ്ത എഴുത്തുകാരനും ദേശീയ അവാർഡ് ജേതാവുമായ ജിജേഷ് കൊറ്റാളി ശില്പശാല നയിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ സിൽജ കെ, ജിജോ ജോസഫ്, നിനു ജോസഫ്, ആഗ്നസ് കുര്യൻ, പ്രസാദ് തോമസ് തുടങ്ങിയവർ സംസാരിച്ചു. എഴുത്തും വായനയും തമ്മിലുള്ള ബന്ധവും നിത്യാനുഭവങ്ങളെയും കാഴ്ചകളെയും സർഗ ശേഷിയിലൂടെ എങ്ങനെ സാഹിത്യ സൃഷ്ടികളാക്കാം എന്നും ബോധ്യപ്പെടുത്തുകയായിരുന്നു ശില്പശാലയുടെ ലക്ഷ്യം. കുട്ടികൾ രചിച്ച സാഹിത്യ സൃഷ്ടികളുടെ അവതരണവും പതിപ്പ് നിർമ്മാണവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126194/thundiyil)