---
title: "നാളെ സ്കൂളുകൾക്ക് പ്രവൃത്തി ദിനം. "
english_title: "Tomorrow is a working day for schools. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126223/tomorrow-is-a-working-day-for-schools"
published_at: "2023-06-30T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ee92b8d0ca_sdfghbnm.jpg"
keywords: []
---

# നാളെ സ്കൂളുകൾക്ക് പ്രവൃത്തി ദിനം. 

> **Lead Summary:** **തിരുവനന്തപുരം: **അധിക പ്രവൃത്തി ദിനങ്ങളിൽ ഉൾപ്പെട്ട ജൂലൈ ഒന്ന് സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. ജൂലൈ മാസത്തെ ആദ്യത്തെ ശനിയാഴ്ചയായ നാളെ 1 മുതൽ 10 വരെയുള്ള ക്ലാസുകളാണ് നടക്കുക. ഈ മാസം ആകെ മൂന്ന് ശനിയാഴ്ചകൾ ആണ് പ്രവൃത്തി ദിനം. ജൂലൈ 1, 22, 29 ദിവസങ്ങളിൽ ക്ലാസുകൾ ഉണ്ടാകും. 8, 15 തീയതികളിൽ അവധി ആയിരിക്കും. അതേസമയം ഓഗസ്റ്റിൽ 19 ശനിയാഴ്ച പ്രവൃത്തി ദിനമാണ്. മറ്റു ശനിയാഴ്ചകളിൽ അവധി.

## Article Content

**തിരുവനന്തപുരം: **അധിക പ്രവൃത്തി ദിനങ്ങളിൽ ഉൾപ്പെട്ട ജൂലൈ ഒന്ന് സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. ജൂലൈ മാസത്തെ ആദ്യത്തെ ശനിയാഴ്ചയായ നാളെ 1 മുതൽ 10 വരെയുള്ള ക്ലാസുകളാണ് നടക്കുക. ഈ മാസം ആകെ മൂന്ന് ശനിയാഴ്ചകൾ ആണ് പ്രവൃത്തി ദിനം. ജൂലൈ 1, 22, 29 ദിവസങ്ങളിൽ ക്ലാസുകൾ ഉണ്ടാകും. 8, 15 തീയതികളിൽ അവധി ആയിരിക്കും. അതേസമയം ഓഗസ്റ്റിൽ 19 ശനിയാഴ്ച പ്രവൃത്തി ദിനമാണ്. മറ്റു ശനിയാഴ്ചകളിൽ അവധി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126223/tomorrow-is-a-working-day-for-schools)