---
title: "വയനാട് മെഡിക്കൽ കോളേജ് എൽ.ഡി.എഫ് ൻ്റെ മുഖം എന്ന എം.ഗോവിന്ദൻ്റെ പ്രസ്താവന സി.പി.എം പാർട്ടിയുടെ വികൃത മുഖത്തിന് ഉദാഹരണം; മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി "
english_title: "M. Govindan's statement that Wayanad Medical College is the face of LDF is an example of the distorted face of the CPM party; Mananthavadi Block Congress Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126226/m-govindans-statement-that-wayanad-medical-college-is-the-face-of-ldf-is-an-example-of-the-distorted-face-of-the-cpm-party-mananthavadi-block-congress-committee"
published_at: "2023-06-30T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649eeba8ce5a8_WhatsApp_Image_2023-06-30_at_8.12.46_PM.jpeg"
keywords: []
---

# വയനാട് മെഡിക്കൽ കോളേജ് എൽ.ഡി.എഫ് ൻ്റെ മുഖം എന്ന എം.ഗോവിന്ദൻ്റെ പ്രസ്താവന സി.പി.എം പാർട്ടിയുടെ വികൃത മുഖത്തിന് ഉദാഹരണം; മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി 

> **Lead Summary:** **മാനന്തവാടി:** യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്ന വയനാട് മെഡിക്കൽ കോളേജ് എൽ.ഡി.എഫ്ൻ്റെ മുഖം എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.ഗോവിന്ദൻ്റെ പ്രസ്താവന സി.പി.എമ്മിൻ്റെ വികൃത മുഖത്തിന് ഉദാഹരണമാണ് വയനാട് മെഡിക്കൽ കോളേജ്. അഴിമതിയിൽ മുങ്ങിയ ബ്രഹ്മഗിരി വിഷയം വഴി തിരിച്ച് വിടാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഇങ്ങനെ ഒരു പ്രസ്താവന ഇറക്കിയത്. നാളിതു വരെയായിട്ടും വയനാട് മെഡിക്കൽ കോളേജ് സന്ദർശിക്കാതെയുള്ള അദ്ദേത്തിൻ്റെ പ്രസ്താവന വയനാടൻ ജനതയെ വിഢികളാക്കുകയാണ് ചെയ്യ്തിരിക്കുന്നതെന്ന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ഉദ്ഘാനം ചെയ്യ്ത് കൊണ്ട് ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ സംസാരിച്ചു.

## Article Content

**മാനന്തവാടി:** യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്ന വയനാട് മെഡിക്കൽ കോളേജ് എൽ.ഡി.എഫ്ൻ്റെ മുഖം എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.ഗോവിന്ദൻ്റെ പ്രസ്താവന സി.പി.എമ്മിൻ്റെ വികൃത മുഖത്തിന് ഉദാഹരണമാണ് വയനാട് മെഡിക്കൽ കോളേജ്. അഴിമതിയിൽ മുങ്ങിയ ബ്രഹ്മഗിരി വിഷയം വഴി തിരിച്ച് വിടാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഇങ്ങനെ ഒരു പ്രസ്താവന ഇറക്കിയത്. നാളിതു വരെയായിട്ടും വയനാട് മെഡിക്കൽ കോളേജ് സന്ദർശിക്കാതെയുള്ള അദ്ദേത്തിൻ്റെ പ്രസ്താവന വയനാടൻ ജനതയെ വിഢികളാക്കുകയാണ് ചെയ്യ്തിരിക്കുന്നതെന്ന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ഉദ്ഘാനം ചെയ്യ്ത് കൊണ്ട് ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ സംസാരിച്ചു.

മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എം.നിശാന്ത് അധ്യക്ഷത വഹിച്ചു. പി.കെ.ജയലക്ഷ്മി, അഡ്വ.എൻ.കെ.വർഗീസ്, അഡ്വ.എം.വേണുഗോപാൽ, എം.ജി.ബിജു, പി.വി.ജോർജ്ജ്, എക്കണ്ടി മൊയ്തൂട്ടി, അഡ്വ.ശ്രീകാന്ത് പട്ടയൻ, ജേക്കബ് സെബാസ്റ്റ്യൻ, സാബു പൊന്നിയിൽ,പി.എം.ബെന്നി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, മണ്ഡലം പ്രസിഡണ്ടുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126226/m-govindans-statement-that-wayanad-medical-college-is-the-face-of-ldf-is-an-example-of-the-distorted-face-of-the-cpm-party-mananthavadi-block-congress-committee)