---
title: "അക്രമത്തിന്റേയും തട്ടിപ്പിന്റേയും വക്താക്കളായ എസ്.എഫ്.ഐ യെ ക്യാമ്പസുകളിൽ നിന്ന് അകറ്റി നിർത്താൻ വിദ്യാർത്ഥി സമൂഹം ഒരുമിച്ച് രംഗത്തിറങ്ങണം: അഡ്വ.മാർട്ടിൻ ജോർജ്ജ്"
english_title: "The student community must come together to keep SFI, the advocate of violence and fraud, away from the campuses: Adv.Martin George"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126231/the-student-community-must-come-together-to-keep-sfi-the-advocate-of-violence-and-fraud-away-from-the-campuses-advmartin-george"
published_at: "2023-06-30T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649eef64e0702_dgxhfdg.jpg"
keywords: []
---

# അക്രമത്തിന്റേയും തട്ടിപ്പിന്റേയും വക്താക്കളായ എസ്.എഫ്.ഐ യെ ക്യാമ്പസുകളിൽ നിന്ന് അകറ്റി നിർത്താൻ വിദ്യാർത്ഥി സമൂഹം ഒരുമിച്ച് രംഗത്തിറങ്ങണം: അഡ്വ.മാർട്ടിൻ ജോർജ്ജ്

> **Lead Summary:** അക്രമത്തിന്റേയും തട്ടിപ്പിന്റേയും വക്താക്കളായ എസ്.എഫ്.ഐ യെ ക്യാമ്പസുകളിൽ നിന്ന് അകറ്റി നിർത്താൻ വിദ്യാർത്ഥി സമൂഹം ഒരുമിച്ച് രംഗത്തിറങ്ങണമെന്നും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി കെ.എസ്.യു ശക്തമായ പോരാട്ടം നടത്തണമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്. കെ.എസ്.യു നേതാവ് കെ.പി സജിത്ത്‌ലാൽ രക്തസാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി കെ.എസ്.യു ജില്ല കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

അക്രമത്തിന്റേയും തട്ടിപ്പിന്റേയും വക്താക്കളായ എസ്.എഫ്.ഐ യെ ക്യാമ്പസുകളിൽ നിന്ന് അകറ്റി നിർത്താൻ വിദ്യാർത്ഥി സമൂഹം ഒരുമിച്ച് രംഗത്തിറങ്ങണമെന്നും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി കെ.എസ്.യു ശക്തമായ പോരാട്ടം നടത്തണമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്. കെ.എസ്.യു നേതാവ് കെ.പി സജിത്ത്‌ലാൽ രക്തസാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി കെ.എസ്.യു ജില്ല കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സജിത്ത്‌ലാല്‍ കെ.എസ്‌.യു വിലൂടെ വളര്‍ന്ന് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്താകുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയപ്പോഴായിരുന്നു സി.പി.എം കാപാലികര്‍ അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തിയത്. കെ.എസ്.യുവിന്റെ സംഘടനാ പ്രവര്‍ത്തനത്തോടൊപ്പം സാമൂഹിക പ്രവര്‍ത്തനത്തിലും നിറഞ്ഞ് നിന്നവരായിരുന്നു സജിത്ത് ലാൽ ഉൾപ്പടെയുള്ള യുവ പോരാളികളായ രക്തസാക്ഷികളെല്ലാം. അവരെയെല്ലാം കൊലപ്പെടുത്തിയത് സാമൂഹ്യ പ്രവര്‍ത്തനം നടത്തി കോണ്‍ഗ്രസ് പ്രസ്ഥാനത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനിടെയാണ്.ക്യാമ്പസുകളില്‍ കെ.എസ്.യുവിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി പ്രസ്ഥാനത്തെ ശക്തപ്പെടുത്തണമെന്നും എസ്.എഫ്.ഐ നേതാക്കൾ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ജോലി സമ്പാദിക്കുന്നതും ഉന്നത പഠനത്തിന് സാഹചര്യം ഒരുക്കുന്നതും വിദ്യാഭ്യാസ മേഖലയില്‍ അരാജകത്വം സൃഷ്ടിച്ച് കൊണ്ടാണെന്നും മാർട്ടിൻ ജോർജ്ജ് പറഞ്ഞു. കെ.എസ്.യു ജില്ല പ്രസിഡന്റ്‌ എം.സി അതുൽ അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി മെമ്പർ റിജിൽ മാക്കുറ്റി മുഖ്യ പ്രഭാഷണം നടത്തി.കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസ്,കെ.പി.സി.സി മെമ്പർ രാജീവൻ എളയാവൂർ,സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആദർശ് മാങ്ങാട്ടിടം,ബ്ലോക്ക്‌ പ്രസിഡന്റുമാരായ അഷിത്ത് അശോകൻ,ഹരികൃഷ്ണൻ പാളാട്,രാഗേഷ് ബാലൻ,നവനീത് കീഴറ,വിഷ്ണു തലശ്ശേരി,അലക്സ്‌ ബെന്നി,അലേഖ് കാടാച്ചിറ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126231/the-student-community-must-come-together-to-keep-sfi-the-advocate-of-violence-and-fraud-away-from-the-campuses-advmartin-george)