---
title: "ലോഡ്ജില്‍ രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം: അറസ്റ്റിലായ പിതാവ് ചന്ദ്രശേഖരനുമായി തെളിവെടുപ്പ് നടത്തി"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126278/arrested"
published_at: "2023-07-01T06:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649f7ea11f60b_Screenshot_20230701-064337_Chrome.jpg"
keywords: []
---

# ലോഡ്ജില്‍ രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം: അറസ്റ്റിലായ പിതാവ് ചന്ദ്രശേഖരനുമായി തെളിവെടുപ്പ് നടത്തി

> **Lead Summary:** **ഗുരുവായൂര്‍**: പടിഞ്ഞാറെ നടയിലെ ലോഡ്ജില്‍ രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ പിതാവ് ചന്ദ്രശേഖരനുമായി തെളിവെടുപ്പ് നടത്തി. വയനാട് കാട്ടികൊല്ലി സ്വദേശിയും ഇപ്പോള്‍ ചൂല്‍പ്പുറത്ത് വാടകക്ക് താമസിക്കുകയും ചെയ്യുന്ന മുഴങ്ങില്‍ ബാലകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

**ഗുരുവായൂര്‍**: പടിഞ്ഞാറെ നടയിലെ ലോഡ്ജില്‍ രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ പിതാവ് ചന്ദ്രശേഖരനുമായി തെളിവെടുപ്പ് നടത്തി. വയനാട് കാട്ടികൊല്ലി സ്വദേശിയും ഇപ്പോള്‍ ചൂല്‍പ്പുറത്ത് വാടകക്ക് താമസിക്കുകയും ചെയ്യുന്ന മുഴങ്ങില്‍ ബാലകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്.

ജൂണ്‍ 12ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികളുടെ മരണശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാള്‍ ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. 12 വയസ്സുള്ള മകള്‍ ശിനന്ദനക്ക് ഐസ്‌ക്രീമില്‍ വിഷം നല്‍കിയും എട്ട് വയസ്സുള്ള ദേവനന്ദനയെ സീലിങ് ഫാനിൽ കെട്ടിത്തൂക്കിയുമാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

 സംഭവം നടന്ന ലോഡ്ജ്, പ്രതി ബ്ലേഡ് വാങ്ങിയ പടിഞ്ഞാറെനടയിലെ കട, കെട്ടിത്തൂക്കാന്‍ മുണ്ട് വാങ്ങിയ കട, ഐസ്‌ക്രീം വാങ്ങിയ കുന്നംകുളം അക്കിക്കാവിലെ കട എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. എസ്.എച്ച്.ഒ സി. പ്രേമാനന്ദകൃഷ്ണന്‍, എസ്.ഐമാരായ കെ.ആര്‍ റെമിന്‍, കെ. ഗിരി, എ.എസ്.ഐ സി. ബിന്ദുരാജ്, സി.പി.ഒമാരായ സി.എസ്. സജീഷ്, പി.കെ. സരില്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126278/arrested)