---
title: "ജൂൺ മാസത്തെ റേഷൻ വിതരണം രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. "
english_title: "Ration shops"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126295/ration-shops"
published_at: "2023-07-01T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649f943f2b527_images_-_2023-01-03T083448.347.jpeg"
keywords: []
---

# ജൂൺ മാസത്തെ റേഷൻ വിതരണം രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. 

> **Lead Summary:** **തിരുവനന്തപുരം** : ജൂൺ മാസത്തെ റേഷൻ വിതരണം രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. ശനിയാഴ്ചയും തിങ്കളാഴ്ചയും ജനങ്ങൾക്ക് റേഷൻ വാങ്ങാം. ഇ- പോസ് മെഷീൻ പണിമുടക്കിയതിനെത്തുടർന്ന് സംസ്ഥാനത്ത്‌ റേഷൻ വിതരണം മുടങ്ങിയിരുന്നു.

## Article Content

**തിരുവനന്തപുരം** : ജൂൺ മാസത്തെ റേഷൻ വിതരണം രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. ശനിയാഴ്ചയും തിങ്കളാഴ്ചയും ജനങ്ങൾക്ക് റേഷൻ വാങ്ങാം. ഇ- പോസ് മെഷീൻ പണിമുടക്കിയതിനെത്തുടർന്ന് സംസ്ഥാനത്ത്‌ റേഷൻ വിതരണം മുടങ്ങിയിരുന്നു.

മാസവസാനം ഇ- പോസ് പ്രവർത്തനരഹിതമായതോടെ റേഷൻ ലഭിക്കുമോയെന്ന ആശങ്കയിലായിരുന്നു പൊതുജനം.  റേഷൻ വാങ്ങാൻ സാധിക്കാതെ നൂറ് കണക്കിനാളുകളാണ് കടകളിലെത്തി മടങ്ങിപ്പോയത്. എൻഐസി സോഫ്റ്റ്‍വെയറിന്റെ പ്രശ്നമാണ് ഇ- പോസ് പ്രവർത്തനരഹിതമാകാൻ കാരണമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് നേരത്തെ വിശദീകരിച്ചിരുന്നു.

2017-ലാണ് ഇ- പോസ് മെഷീന്‍ സംവിധാനത്തിലൂടെ റേഷന്‍ വിതരണം ആരംഭിച്ചത്. അന്ന് മുതല്‍ ഇടക്കിടെ ഇ-പോസ് മെഷീനുകള്‍ പണി മുടക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126295/ration-shops)