---
title: "റോഡുകളിൽ വാഹനങ്ങൾക്ക് ഇനി പുതിയ വേഗപരിധി:  ഇന്നുമുതൽ പ്രാബല്യത്തിൽ"
english_title: "speed limit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126299/speed-limit"
published_at: "2023-07-01T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649f9bf4436ea_Screenshot_20230701-085010_WhatsApp.jpg"
keywords: []
---

# റോഡുകളിൽ വാഹനങ്ങൾക്ക് ഇനി പുതിയ വേഗപരിധി:  ഇന്നുമുതൽ പ്രാബല്യത്തിൽ

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്തെ റോഡുകളിൽ പരമാവധി വേഗപരിധി കൂട്ടിയത് ഇന്ന് മുതൽ പ്രാബല്യത്തിൽ. ഒൻപതു സീറ്റുവരെയുള്ള യാത്രാവാഹനങ്ങൾക്ക് ആറുവരി ദേശീയപാതയിൽ അനുവദിച്ചിട്ടുള്ളത് 110 കിലോമീറ്റർ വേഗമാണ്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്തെ റോഡുകളിൽ പരമാവധി വേഗപരിധി കൂട്ടിയത് ഇന്ന് മുതൽ പ്രാബല്യത്തിൽ. ഒൻപതു സീറ്റുവരെയുള്ള യാത്രാവാഹനങ്ങൾക്ക് ആറുവരി ദേശീയപാതയിൽ അനുവദിച്ചിട്ടുള്ളത് 110 കിലോമീറ്റർ വേഗമാണ്.

നാലുവരി ദേശീയപാത-100, മറ്റു ദേശീയപാതകൾ, നാലുവരി സംസ്ഥാനപാതകൾ-90, നഗരറോഡുകൾ-50 എന്നിങ്ങനെയാണ് പരിധി. ലൈറ്റ്, മീഡിയം, ഹെവി യാത്രാവാഹനങ്ങൾക്ക് ആറുവരി ദേശീയപാത-95, നാലുവരി ദേശീയപാത-90, മറ്റു ദേശീയപാത-85, നാലുവരി സംസ്ഥാനപാത-80, മറ്റു സംസ്ഥാനപാത, ജില്ലാ റോഡുകൾ-70, മറ്റ്‌ റോഡുകൾ-60, നഗരറോഡുകൾ-50 കിലോമീറ്റർ വേഗമെടുക്കാം. ചരക്കുവാഹനങ്ങൾക്ക് ആറുവരി, നാലുവരി ദേശീയപാത-80, മറ്റു ദേശീയപാതകൾ, നാലുവരി സംസ്ഥാനപാതകൾ-70, മറ്റു സംസ്ഥാനപാതകൾ, പ്രധാന ജില്ലാ റോഡുകൾ-65, മറ്റ്‌ റോഡുകൾ-60, നഗരറോഡുകൾ-50 എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126299/speed-limit)