---
title: "അതിക്രമങ്ങൾ പെരുകുന്നു : എട്ട് വർഷം കൊണ്ട് 15,243 സ്ത്രീകൾക്ക് പീഡനം ; സ്ത്രീ സുരക്ഷ കടലാസിൽ"
english_title: "Women's safety on paper"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126319/womens-safety-on-paper"
published_at: "2023-07-01T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649faf5256212_images_-_2022-12-26T121230.916.jpeg"
keywords: []
---

# അതിക്രമങ്ങൾ പെരുകുന്നു : എട്ട് വർഷം കൊണ്ട് 15,243 സ്ത്രീകൾക്ക് പീഡനം ; സ്ത്രീ സുരക്ഷ കടലാസിൽ

> **Lead Summary:** **തിരുവനന്തപുരം**: കേരളത്തിൽ സ്ത്രീ സുരക്ഷയ്ക്ക് വെല്ലുവിളിയായി പൊതുസ്ഥലങ്ങളിൽ സ്‌ത്രീകൾ അപമാനത്തിനും ആക്രമണത്തിനും പീഡനത്തിനും ഇരയാവുന്നത് വർദ്ധിക്കുന്നു. മാളിലും നടുറോഡിലും വാഹനങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമെല്ലാം സ്ത്രീകൾ ആക്രമിക്കപ്പെടുന്നു.

## Article Content

**തിരുവനന്തപുരം**: കേരളത്തിൽ സ്ത്രീ സുരക്ഷയ്ക്ക് വെല്ലുവിളിയായി പൊതുസ്ഥലങ്ങളിൽ സ്‌ത്രീകൾ അപമാനത്തിനും ആക്രമണത്തിനും പീഡനത്തിനും ഇരയാവുന്നത് വർദ്ധിക്കുന്നു. മാളിലും നടുറോഡിലും വാഹനങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമെല്ലാം സ്ത്രീകൾ ആക്രമിക്കപ്പെടുന്നു.

എട്ട് വർഷത്തിനിടെ 15,243 സ്ത്രീകളാണ് പീഡനത്തിനിരയായത്. കോടികളുടെ കേന്ദ്ര-സംസ്ഥാന ഫണ്ട് ഉണ്ടായിട്ടും സ്‌ത്രീ സുരക്ഷയ്‌ക്കുള്ള പിങ്ക് പദ്ധതികളൊന്നും ഫലപ്രദമല്ല. പൊലീസിനാവട്ടെ ഈ പദ്ധതികളുടെ പേരിൽ വാഹനങ്ങൾ വാങ്ങുന്നതിൽ മാത്രമാണ് കണ്ണ്. പിങ്ക് ജനമൈത്രി ബീറ്റ്, പിങ്ക് ഷാഡോ, പിങ്ക് റോമിയോ, പിങ്ക് ഡിജിറ്റൽ ഡ്രൈവ്, പിങ്ക് ഹോട്ട് സ്പോട്ട്, പിങ്ക് പട്രോൾ, കൺട്രോൾ റൂം പദ്ധതികൾ കടലാസിൽ മാത്രം. സെമിനാറുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, വർഷത്തിലൊരിക്കലെ രാത്രി നടത്തം - ഇതിലൊതുങ്ങും സ്ത്രീ സുരക്ഷ.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാൻ പൊലീസിൽ പ്രത്യേക സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി 2021 ഒക്ടോബറിൽ നിയമസഭയിൽ പ്രഖ്യാപിച്ചതാണ്. ഇത്തരം കേസുകൾ വേഗം തീർപ്പാക്കുമെന്നും അന്വേഷിക്കുന്നവർക്ക് പരിശീലനം നൽകുമെന്നും അവരെ അന്വേഷണം തീരുംവരെ മാറ്റില്ലെന്നുമുള്ള ഉറപ്പുകളും പാഴായി.

പീഡനം തടയാൻ മിസ്ഡ് കോളടിച്ചാൽ പൊലീസ് വീട്ടിലെത്തി കേസെടുക്കുമെന്നും, ആഴ്ചയിലൊരിക്കൽ വനിതാ പൊലീസുകാർ വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളും നടപ്പായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126319/womens-safety-on-paper)