---
title: "പ്ലസ് വൺ: മൂന്നാം അലോട്ട്മെൻറിൽ 80,694 പേർക്ക് പ്രവേശനം"
english_title: "Plusonealotment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126336/plusonealotment"
published_at: "2023-07-01T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fb7a13cf28_images_-_2023-02-23T100955.968.jpeg"
keywords: []
---

# പ്ലസ് വൺ: മൂന്നാം അലോട്ട്മെൻറിൽ 80,694 പേർക്ക് പ്രവേശനം

> **Lead Summary:** **തിരുവനന്തപുരം**: പ്ലസ് വൺ മൂന്നാം അലോട്ട് മെന്റിൽ 80,694 പേർക്ക് പ്രവേശനം. ഇതോടെ, ആകെ അലോട്ട്മെന്റ് ലഭിച്ചവരുടെ എണ്ണം 2,99,309 ആയി. ഇനി 2799 മെറിറ്റ് സീറ്റുകളാണ് ശേഷിക്കുന്നത്. സീറ്റ്ക്ഷാമം ഏറെയുള്ള മലപ്പുറം ജില്ലയിൽ 15431 പേർക്ക് മൂന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചു. ജില്ലയിൽ ഇനി നാല് മെറിറ്റ് സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. അലോട്ട്മെന്റ് ലഭിച്ചവർക്ക് ശനിയാഴ്ച രാവിലെ 10 മുതൽ ചൊവ്വാഴ്ച വൈകീട്ട് നാലു വരെ പ്രവേശനം നേടാം.

## Article Content

**തിരുവനന്തപുരം**: പ്ലസ് വൺ മൂന്നാം അലോട്ട് മെന്റിൽ 80,694 പേർക്ക് പ്രവേശനം. ഇതോടെ, ആകെ അലോട്ട്മെന്റ് ലഭിച്ചവരുടെ എണ്ണം 2,99,309 ആയി. ഇനി 2799 മെറിറ്റ് സീറ്റുകളാണ് ശേഷിക്കുന്നത്. സീറ്റ്ക്ഷാമം ഏറെയുള്ള മലപ്പുറം ജില്ലയിൽ 15431 പേർക്ക് മൂന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചു. ജില്ലയിൽ ഇനി നാല് മെറിറ്റ് സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. അലോട്ട്മെന്റ് ലഭിച്ചവർക്ക് ശനിയാഴ്ച രാവിലെ 10 മുതൽ ചൊവ്വാഴ്ച വൈകീട്ട് നാലു വരെ പ്രവേശനം നേടാം.

51,385 പേർക്ക് ഉയർന്ന ഓപ്ഷനിലേക്ക് മാറ്റം ലഭിച്ചു. താൽക്കാലിക പ്രവേശനത്തിനുള്ള വിദ്യാർഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരം ലഭ്യമല്ലാത്തതിനാൽ അലോട്ട്മെന്റ് ലഭിച്ച എല്ലാവരും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.

പ്രവേശനത്തിനുള്ള സമയം നാലിന് വൈകീട്ട് നാലു മണിക്ക് അവസാനിക്കും. പ്ലസ് വണിൽ മൂന്നാം അലോട്ട്മെന്റ് കഴിയുമ്പോഴും ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴി ഞ്ഞുകിടക്കുന്നത് പത്തനംതിട്ടയിലാണ് - 543 സീറ്റ്. ഏറ്റവും കുറവ് കോഴിക്കോട്ടും ഒന്ന്. മൂന്നാം അലോട്ട്മെന്റ് പ്രവേശനം പൂർത്തിയായാലുടൻ സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷകൾ സ്വീകരിക്കും.

അലോട്ട്മെന്റ് വിവരങ്ങൾ www.hscap.kerala.gov.in oe Candidate Login-SWS ലെ Third Allot Results എന്ന ലിങ്കിൽ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ ലിങ്കിൽ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ സ്കൂളിൽ രക്ഷാകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റു കളുടെ അസ്സൽ സഹിതം ഹാജരാകണം. അലോട്ട്മെന്റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്നവരെ സപ്ലിമെന്ററി അ ലോട്ട്മെന്റുകളിൽ പരിഗണിക്കില്ല.

അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ച അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. സ്പോർട്സ് ക്വോട്ടയുടെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. ഇതിന്റെ പ്രവേശനം ജൂലൈ മൂന്നിന് വൈകീട്ട് നാലുവരെയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126336/plusonealotment)