---
title: "പത്തനംതിട്ട ഇലന്തൂരിൽ ആറ് പേരെ കടിച്ച തെരുവ് നായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു"
english_title: "Pathanamthitta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126352/pathanamthitta"
published_at: "2023-07-01T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fbee641819_Screenshot_2023-06-22-11-09-35-75_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# പത്തനംതിട്ട ഇലന്തൂരിൽ ആറ് പേരെ കടിച്ച തെരുവ് നായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

> **Lead Summary:** **പത്തനംതിട്ട**: ഇലന്തൂരിൽ ആറ് പേരെ കടിച്ച തെരുവ് നായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. മഞ്ചാടിയിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ ശരീരം പഞ്ചായത്ത് വാഹനത്തിൽ തിരുവല്ല മഞ്ഞാടിയിലെ ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലെത്തിച്ചാണ് പരിശോധന നടത്തിയത്.

## Article Content

**പത്തനംതിട്ട**: ഇലന്തൂരിൽ ആറ് പേരെ കടിച്ച തെരുവ് നായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. മഞ്ചാടിയിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ ശരീരം പഞ്ചായത്ത് വാഹനത്തിൽ തിരുവല്ല മഞ്ഞാടിയിലെ ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലെത്തിച്ചാണ് പരിശോധന നടത്തിയത്.

വ്യാഴാഴ്ച കടിയേറ്റ തോമസ് തലപ്പായിലിന്റെ വീട്ടിലെ വളർത്ത് നായക്കും കടിയേറ്റിട്ടുണ്ട് വെള്ളിയാഴ്ച രാവിലെയാണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇലന്തൂർ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്‌സൺ ഗിരിജ നെടുമ്പുറത്ത്, ഉണ്ണികൃഷ്ണൻ നെടുമ്പുറത്ത്, ഇലന്തൂർ ചന്തയിൽ കട നടത്തുന്ന സിഎം തോമസ് തലപ്പായിൽ, ഇലന്തൂർ ചന്തയിൽ തയ്യൽ കട നടത്തുന്ന ഓമന പൂവത്തൂർ അടിമുറിയിൽ, ജലജ, അമൽ എന്നിവർക്കാണ് വ്യാഴാഴ്ച നായയുടെ കടിയേറ്റത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126352/pathanamthitta)