---
title: "ആലപ്പുഴയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ: 13 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍"
english_title: "Alappuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126357/alappuzha"
published_at: "2023-07-01T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fc1237e645_Screenshot_2023-07-01-11-28-00-28_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# ആലപ്പുഴയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ: 13 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

> **Lead Summary:** **ആലപ്പുഴ**: പുന്നപ്ര അംബേദ്‌കർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഭക്ഷ്യ വിഷബാധ. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ പതിമൂന്നോളം വിദ്യാർഥികൾക്കാണ് വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**ആലപ്പുഴ**: പുന്നപ്ര അംബേദ്‌കർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഭക്ഷ്യ വിഷബാധ. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ പതിമൂന്നോളം വിദ്യാർഥികൾക്കാണ് വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചഭക്ഷണം കഴിച്ചശേഷം കുട്ടികള്‍ക്ക് കലശലായ വയറുവേദനയും ഛര്‍ദിയും അനുഭവപ്പെടുകയായിരുന്നു. ചോറും സാമ്പാറുമായിരുന്നു ഉച്ചയൂണിനായി കാന്റീനില്‍ ഉണ്ടായിരുന്നത്. ഈ ഭക്ഷണം മോശമാണെന്ന് കുട്ടികള്‍ പരാതി പറയുകയും ചെയ്തിരുന്നു. ഇത് കഴിച്ച ശേഷമാണ് കുട്ടികളില്‍ അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് വിവരം.

പിന്നാലെ ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് ആലപ്പുഴ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ ആശുപത്രിയിലെത്തി വിദ്യാര്‍ഥികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. ഭക്ഷണത്തെ സംബന്ധിച്ച് കുട്ടികള്‍ കളക്ടറെ പരാതി ബോധിപ്പിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കളക്ടര്‍ കുട്ടികള്‍ക്ക് ഉറപ്പുനല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126357/alappuzha)