---
title: "മകനൊപ്പം യാത്ര ചെയ്യുമ്പോൾ ബൈക്കിൽ നിന്ന് വീണ്  ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം "
english_title: "Accidentaldeath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126360/accidentaldeath"
published_at: "2023-07-01T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fc2bf170c6_Screenshot_20230701-082612_Chrome.jpg"
keywords: []
---

# മകനൊപ്പം യാത്ര ചെയ്യുമ്പോൾ ബൈക്കിൽ നിന്ന് വീണ്  ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം 

> **Lead Summary:** **പാല :** മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്കിനു പിന്നിൽനിന്നു വീണ് ഗൃഹനാഥ മരിച്ചു. കൊഴുവനാൽ ഐക്കരയിൽ പരേതനായ തങ്കപ്പന്റെ മകൾ ബിന്ദു ആണ് മരിച്ചത്. കൊഴുവനാൽ ടൗണിനു സമീപം ഇന്നലെ രാവിലെ 8.15ന് ആണ് അപകടം.

## Article Content

**പാല :** മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്കിനു പിന്നിൽനിന്നു വീണ് ഗൃഹനാഥ മരിച്ചു. കൊഴുവനാൽ ഐക്കരയിൽ പരേതനായ തങ്കപ്പന്റെ മകൾ ബിന്ദു ആണ് മരിച്ചത്. കൊഴുവനാൽ ടൗണിനു സമീപം ഇന്നലെ രാവിലെ 8.15ന് ആണ് അപകടം.

മകൻ അശ്വിൻ പ്രസാദിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ താഴെവീണ ബിന്ദുവിനെ ഉടൻ ചേർപ്പുങ്കൽ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126360/accidentaldeath)