---
title: "കരുതലോടെ മുന്നോട്ട്'; രണ്ടാം ഘട്ട മരുന്നു വിതരണം തുടങ്ങി"
english_title: "Proceed with caution '; The second phase of medicine distribution began"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12641/proceed-with-caution-the-second-phase-of-medicine-distribution-began"
published_at: "2021-11-25T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619eee691be1f_images - 2021-11-25T073101.599.jpeg"
keywords: []
---

# കരുതലോടെ മുന്നോട്ട്'; രണ്ടാം ഘട്ട മരുന്നു വിതരണം തുടങ്ങി

> **Lead Summary:** **കണ്ണൂർ: **സ്‌കൂള്‍ കുട്ടികളുടെ കൊവിഡ് പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനായി ഹോമിയോ ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ നല്‍കുന്ന കരുതലോടെ മുന്നോട്ട് പദ്ധതിയുടെ രണ്ടാംഘട്ട വിതരണം തുടങ്ങി.

## Article Content

**കണ്ണൂർ: **സ്‌കൂള്‍ കുട്ടികളുടെ കൊവിഡ് പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനായി ഹോമിയോ ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ നല്‍കുന്ന കരുതലോടെ മുന്നോട്ട് പദ്ധതിയുടെ രണ്ടാംഘട്ട വിതരണം തുടങ്ങി.

സംസ്ഥാന ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്തിലുള്ള പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയിലെ ഒരു ലക്ഷത്തോളം കുട്ടികളാണ് മരുന്ന് സ്വീകരിച്ചത്. ആദ്യ ഘട്ടം മരുന്ന് കഴിച്ചിട്ട് 21 ദിവസം കഴിഞ്ഞ കുട്ടികള്‍ക്ക്് www.ahims.kerala.gov.in എന്ന പോര്‍ട്ടലിലൂടെ സ്ലോട്ട് ബുക്ക് ചെയ്താല്‍ മരുന്ന് ലഭിക്കും. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളിലും ലഭ്യമാണ്. രക്ഷിതാക്കള്‍ പോര്‍ട്ടലില്‍ സ്ലോട്ട് ബുക്ക് ചെയ്ത് കുട്ടികള്‍ക്ക് നല്‍കണമെന്ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി അബ്ദുസ്സലാം അറിയിച്ചു. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍ 18005992011.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12641/proceed-with-caution-the-second-phase-of-medicine-distribution-began)