---
title: "ഡോക്ടേർസ് ദിനത്തിൽ ആശംസകളുമായ് വിദ്യാർത്ഥികളും"
english_title: " Doctor's Day "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126427/doctors-day"
published_at: "2023-07-01T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fe7abef0c8_Screenshot_20230701-140936_WhatsApp.jpg"
keywords: []
---

# ഡോക്ടേർസ് ദിനത്തിൽ ആശംസകളുമായ് വിദ്യാർത്ഥികളും

> **Lead Summary:** **കാപ്പാട്**: സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിലെ കുരുന്നുകളാണ് ഡോക്ടേർസ് ദിനമായ ഇന്ന് ആശംസകളുമായി കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയത്. ഡോക്ടർമാർ സമൂഹത്തിൽ ചെയ്യുന്ന സേവനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഓർക്കുന്നതിനും അവരോട് പ്രത്യേകമായി നന്ദി പറയുന്നതിനും വേണ്ടി, അധ്യാപകർക്കൊപ്പം ആശുപത്രിയിൽ എത്തിയ വിദ്യാർത്ഥികൾ ഡോ. കെ പി ആശിഷ് (മെഡിക്കൽ ഓഫീസർ), ഡോ. അൻവിൻ ജോസ് എന്നിവരെ പൂച്ചെണ്ടുകളും മധുര പലഹാരങ്ങളും നൽകി ആദരവ് അർപ്പിച്ചു.

## Article Content

**കാപ്പാട്**: സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിലെ കുരുന്നുകളാണ് ഡോക്ടേർസ് ദിനമായ ഇന്ന് ആശംസകളുമായി കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയത്. ഡോക്ടർമാർ സമൂഹത്തിൽ ചെയ്യുന്ന സേവനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഓർക്കുന്നതിനും അവരോട് പ്രത്യേകമായി നന്ദി പറയുന്നതിനും വേണ്ടി, അധ്യാപകർക്കൊപ്പം ആശുപത്രിയിൽ എത്തിയ വിദ്യാർത്ഥികൾ ഡോ. കെ പി ആശിഷ് (മെഡിക്കൽ ഓഫീസർ), ഡോ. അൻവിൻ ജോസ് എന്നിവരെ പൂച്ചെണ്ടുകളും മധുര പലഹാരങ്ങളും നൽകി ആദരവ് അർപ്പിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് ജാൻസി തോമസ്, അധ്യാപകരായ പി എ ജെയ്സൺ, ജെസ്സി കുരുവിള, പി ടി എ പ്രസിഡന്റ്‌ സന്തോഷ്‌ പെരേപ്പാടൻ, ആശുപത്രി ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126427/doctors-day)