---
title: "മരം പൊട്ടിവീണ് ഫ്ലോർമില്ല് തകർന്നു"
english_title: "The tree fell and the flour mill collapsed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126436/the-tree-fell-and-the-flour-mill-collapsed"
published_at: "2023-07-01T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fee5d7382b_Screenshot_2023-07-01-14-37-49-76_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മരം പൊട്ടിവീണ് ഫ്ലോർമില്ല് തകർന്നു

> **Lead Summary:** മരം പൊട്ടിവീണ് ഫ്ലോർമില്ല് തകർന്നു.പട്ടുവം മാണൂക്കരയിലാണ് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും മരം പൊട്ടിവീണത്. മരം പൊട്ടി വീണ് പട്ടുവം പഞ്ചായത്തിലെ മാണൂക്കരയിൽ കോയിക്കര കൃഷ്ണൻ്റെ ഫ്ലോർ മിൽ ആണ് തകർന്നത്.

## Article Content

മരം പൊട്ടിവീണ് ഫ്ലോർമില്ല് തകർന്നു.പട്ടുവം മാണൂക്കരയിലാണ് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും മരം പൊട്ടിവീണത്. മരം പൊട്ടി വീണ് പട്ടുവം പഞ്ചായത്തിലെ മാണൂക്കരയിൽ കോയിക്കര കൃഷ്ണൻ്റെ ഫ്ലോർ മിൽ ആണ് തകർന്നത്.

ഓട് പാകിയ മേൽക്കൂരയ്ക്ക് മുകളിൽ മരം പതിച്ച് ഓടുകൾ മുഴുവൻ നിലത്തേക്ക് വീണ് തകർന്നു. മേൽകൂര തകർന്ന് വീണ് മില്ലിലെ മെഷീനുകൾക്കും കേട് പാടുകൾ സംഭവിച്ചു. 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കുകൂട്ടുന്നത്. ഫ്ലോർ മില്ലിൽ നിന്നുള്ള വരുമാനം കൊണ്ട് ഉപജീവനം കഴിയുന്ന സാധാരണ കുടുംബമാണ് കൃഷ്ണൻ്റെത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126436/the-tree-fell-and-the-flour-mill-collapsed)