---
title: "സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "Rain update kerala nov 25"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12645/rain-update-kerala-nov-25"
published_at: "2021-11-25T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619ef67ceaff9_images - 2021-11-25T080526.466.jpeg"
keywords: []
---

# സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം ഇന്ന് രൂപപ്പെട്ടേക്കും. ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം ഇന്ന് രൂപപ്പെട്ടേക്കും. ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കോഴിക്കോട്‌,കണ്ണൂര്‍,കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. വെള്ളിയാഴ്ചയും 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. മലയോര മേഖലകളില്‍ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

നവംബര്‍ 28 വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദം ശക്തിപ്രാപിച്ച്‌ ശ്രീലങ്കയുടേയും തെക്കന്‍ തമിഴ്‌നാടിന്റേയും കരയില്‍ പ്രവേശിക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. ഇതിന്റെ ഫലമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ ഉണ്ടാവും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12645/rain-update-kerala-nov-25)