---
title: "കീഴ്പ്പള്ളിയിൽ രാത്രിയുടെ മറവിൽ ആൽമരം നശിപ്പിക്കാൻ ശ്രമം"
english_title: "Attempt to destroy the tree"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12648/attempt-to-destroy-the-tree"
published_at: "2021-11-25T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619efee6ed5e4_PicsArt_11-25-08.41.11.jpg"
keywords: []
---

# കീഴ്പ്പള്ളിയിൽ രാത്രിയുടെ മറവിൽ ആൽമരം നശിപ്പിക്കാൻ ശ്രമം

> **Lead Summary:** **കീഴ്‌പ്പള്ളി:**ടൗണിലെ ഗുഡ്സ് ഓട്ടോ സ്റ്റാൻഡിൽ റോഡരുകിൽ നിൽകുന്ന ആൽമരം ആണ് ആസിഡിനു സമാനമായ കെമിക്കൽ ഉപയോഗിച്ച് നശിപ്പിക്കാൻ ശ്രമിച്ചത്.

## Article Content

**കീഴ്‌പ്പള്ളി:**ടൗണിലെ ഗുഡ്സ് ഓട്ടോ സ്റ്റാൻഡിൽ റോഡരുകിൽ നിൽകുന്ന ആൽമരം ആണ് ആസിഡിനു സമാനമായ കെമിക്കൽ ഉപയോഗിച്ച് നശിപ്പിക്കാൻ ശ്രമിച്ചത്.

ചൊവ്വാഴ്ച രാത്രിയാണ് ശ്രമം നടന്നിട്ടുള്ളത്, ഇതിനുമുന്നെ മരം മുറിച്ച്മാറ്റാൻ ശ്രമം നടന്നപ്പോൾ മേഖലയിലെ ഡിവൈഎഫ്ഐ പ്രവർത്തകർ ഇത് തടയുകയും ശേഷം പ്രവർത്തകരുടെ നേതൃത്വത്തിൽ ആണ് മരം സംരക്ഷിച്ചുപോന്നത്.

ഇതിനെതിരെ ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം പോലീസിൽ പരാതി നൽകി. ടൗണിൽ പ്രതിഷേധത്തിൻ്റെ ഭാഗമായി പോസ്റ്റർ പതിച്ചു ഇതിനെതിരെ ശക്തമായിത്തന്നെ ഇടപെടുമെന്ന് ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12648/attempt-to-destroy-the-tree)