---
title: "കനത്ത മഴയിൽ കുന്ന് ഇടിഞ്ഞു ബസ് ഷെൽട്ടർ തകർന്നു"
english_title: "Bus shelter"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126485/bus-shelter"
published_at: "2023-07-01T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a00f786b0a9_Screenshot_2023-07-01-17-04-47-26_99c04817c0de5652397fc8b56c3b3817.jpg"
keywords: []
---

# കനത്ത മഴയിൽ കുന്ന് ഇടിഞ്ഞു ബസ് ഷെൽട്ടർ തകർന്നു

> **Lead Summary:** **ഇരിക്കൂർ**: ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാന പാതയിൽ ഇരിക്കൂർ സദ്ദാംനഗറിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ഉയരത്തിലുള്ള കുന്ന് ഇടിഞ്ഞു വീണ് ബസ് ഷെൽട്ടർ ഭാഗികമായി തകർന്നു. മണ്ണ് ഇടിയുമ്പോൾ യാത്രക്കാർ ആരും ബസ് ഷെൽട്ടറിൽ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.

## Article Content

**ഇരിക്കൂർ**: ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാന പാതയിൽ ഇരിക്കൂർ സദ്ദാംനഗറിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ഉയരത്തിലുള്ള കുന്ന് ഇടിഞ്ഞു വീണ് ബസ് ഷെൽട്ടർ ഭാഗികമായി തകർന്നു. മണ്ണ് ഇടിയുമ്പോൾ യാത്രക്കാർ ആരും ബസ് ഷെൽട്ടറിൽ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.

പരിസരത്തെ വീടുകൾക്കും അപകട ഭീഷണിയുണ്ട്. തളിപ്പറമ്പ് , ശീണ്ഠപുരം, ചൂളിയാട് പെരുവളത്ത് പറമ്പ് ,മയ്യിൽ, പയ്യാവൂർ, മലപ്പട്ടം, ചെമ്പേരി ഭാഗങ്ങളിലേക്ക് പോകേണ്ട വിദ്യാർത്ഥികളടക്കം ബസ് കാത്തിരിക്കുന്ന കേന്ദ്രമാണിത്. മണ്ണിടിച്ചിലിൽ സമീപത്തെ കരിങ്കൽ ഭിത്തിക്കും ബലക്ഷയമുണ്ടായി. ഇവിടെ യും പരിസരങ്ങളിലും വീണ്ടും കുന്നിടിയാൻ സാധ്യതയുണ്ട്.

ഇടിഞ്ഞു വീണ മണ്ണ് അടിയന്തിരമായി മാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126485/bus-shelter)