---
title: "ഇന്ത്യൻ മുസ്ലിംങ്ങളുടെ രക്ഷാകവചം മുസ്ലിം ലീഗ് മാത്രം: അബ്ദുൽ കരീംചേലേരി"
english_title: "Muslim League is the only savior of Indian Muslims: Abdul Karimcheleri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126498/muslim-league-is-the-only-savior-of-indian-muslims-abdul-karimcheleri"
published_at: "2023-07-01T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a01ad550875_Screenshot_2023-07-01-17-47-31-64_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഇന്ത്യൻ മുസ്ലിംങ്ങളുടെ രക്ഷാകവചം മുസ്ലിം ലീഗ് മാത്രം: അബ്ദുൽ കരീംചേലേരി

> **Lead Summary:** **ഇരിക്കൂർ**: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിർണായക പങ്കുവഹിച്ചതിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെയും മുസ്ലിം സമുദായത്തിൻ്റെയും പങ്ക് അവിസ്മരണീയമാണെന്നും എന്നാൽ ഇത് ഇന്ത്യ ഭരിക്കുന്ന വർഗീയ ഫാസിസ്റ്റ് സർക്കാരും അവരുടെ അനുയായികളും ചരിത്രം മാറ്റിമറിക്കാനും ശ്രമം നടത്തുകയാണെന്നും ഭരണഘടന അനുവദിച്ചു ഇക്കാലമത്രയും അനുഭവിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങൾ നിയമം വഴി മാറ്റിമറിക്കാനുള്ള ശ്രമം നടക്കുകയാണെന്നും അതിനാൽ ഇതിനെ തടയിടാൻ മുസ്ലിംങ്ങൾ ഒറ്റക്കെട്ടാവണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

## Article Content

**ഇരിക്കൂർ**: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിർണായക പങ്കുവഹിച്ചതിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെയും മുസ്ലിം സമുദായത്തിൻ്റെയും പങ്ക് അവിസ്മരണീയമാണെന്നും എന്നാൽ ഇത് ഇന്ത്യ ഭരിക്കുന്ന വർഗീയ ഫാസിസ്റ്റ് സർക്കാരും അവരുടെ അനുയായികളും ചരിത്രം മാറ്റിമറിക്കാനും ശ്രമം നടത്തുകയാണെന്നും ഭരണഘടന അനുവദിച്ചു ഇക്കാലമത്രയും അനുഭവിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങൾ നിയമം വഴി മാറ്റിമറിക്കാനുള്ള ശ്രമം നടക്കുകയാണെന്നും അതിനാൽ ഇതിനെ തടയിടാൻ മുസ്ലിംങ്ങൾ ഒറ്റക്കെട്ടാവണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ചൂളിയാട് നടന്ന തളിപ്പറമ്പ് നിയോജക മണ്ഡലം വനിതാ ലീഗ് ഏകദിന അത്തഹ്ളീർഏകദിന കൺവെൻഷനും അനുമോദന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാർട്ടിയെ സംബന്ധിച്ചേടത്തോളം ഏറെ അഭിമാനവും സന്തോഷം നൽകുന്ന വർഷമാണിതെന്നും രാജ്യ തലസ്ഥാനത്ത് ആസ്ഥാനമന്ദിര മുയ രുമെന്നും ഇതിനെല്ലാവരുടെയും പ്രാർത്ഥനയും സഹായവും ആവശ്യമാണെന്നും അബ്ദുൽ കരീംചേലേരി ഓർമിപ്പിച്ചു'.

സമുദായം നേരിടുന്ന കടുത്ത വെല്ലുവിളികളെ നേരിടാൻ എല്ലാവരും തയ്യാറാവണമെന്നും ഓർമിപ്പിച്ചു. എം. മൈമൂനത്ത് അധ്യക്ഷയായി.വനി ത ലീഗ് കാസർക്കോട് ജില്ലാ സെക്രട്ടറി ആയിഷ ഫർസാന മുഖ്യ പ്രഭാഷണം നടത്തി. വനിത ലീഗ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സാജിതയെയും ജില്ല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഷമീമ ജമാൽ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നജീറ, ഹജ്ജ് വളണ്ടിയർമാരേയും ചടങ്ങിൽ ആദരിച്ചു. സി.കെ.മുഹമ്മദ്, ഒ.പി .ഇബ്രാഹിംകുട്ടി, സബിത, ടി.പി.മുഹമ്മദ്, കൊടിയിൽ സലിം, ടി. സി. നസിയത്ത്, എം.വി.സുമയ്യ, പി.പി.. മറിയം, സി.പി.മൊയ്തീൻ, കെ.പി.ഖദീജ, കെ.പി.ഹസ് ബുള്ള തങ്ങൾ, കെ. താഹിറ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126498/muslim-league-is-the-only-savior-of-indian-muslims-abdul-karimcheleri)